ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി; പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‍തു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി.
ഹൈദരാബാദില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്‍ത് കൊന്നവരെ വെടിവെച്ചു കൊന്ന പൊലീസിനെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഹൈദരാബാദിൽ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല.