'ഭീഷ്മപർവ'ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും; 'മഞ്ഞുമ്മൽ ബോയ്സ്' വരുന്നു
പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവ്വം എന്നീ സിനിമകൾക്ക് ശേഷം സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം.
'ജാൻ-എ-മൻ' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മഞ്ഞുമ്മൽ ബോയ്സ്' എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവ്വം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബാലു വർഗീസ്, ഗണപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലാൽ ജൂനിയർ, ദീപക് പറമ്പിൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷുട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിക്കും. പറവ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം. മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു.
ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ജാൻ-എ-മൻ'. ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവർ അഭിനയിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
അതേസമയം, ജിന്ന് എന്ന ചിത്രമാണ് സൗബിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. സിദ്ധാര്‍ഥ് ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥ ഒരുക്കിയത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
'കൂടെയുള്ളവരെ കുറിച്ച് മോശമായി സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും, ഇനിയും അങ്ങനെ തന്നെ'; അഭിലാഷ് പിള്ള
'ലവ്‍ഫുളി യുവേഴ്സ് വേദ'യാണ് ശ്രീനാഥ് ഭാസിയുടേതായി അണിയറയില്‍ ഒരുങ്ങുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. വെങ്കിടേഷ്, രജിഷ വിജയൻ അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്.