ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം
പരിപാടിക്കുളള പ്രവേശനം സൌജന്യമായിരുന്നു. പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു.
കൊച്ചി : എറണാകുളം ഇടപ്പള്ളി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യമുണ്ടായി. പരിപാടിക്കുളള പ്രവേശനം സൌജന്യമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ടാകുകയായിരുന്നു. പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു.