'അവള്‍ മുന്‍പ് കണ്ട പോലെയായിരുന്നില്ല': ഐശ്വര്യ റായിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗായിക

സിനിമ രംഗത്ത് വന്നതിനു ശേഷം ഐശ്വര്യ റായിയുടെ വ്യക്തിത്വത്തിൽ വലിയ മാറ്റം വന്നുവെന്ന് ഗായിക സോന മൊഹപത്ര പറഞ്ഞു. ഐശ്വര്യ തന്‍റെ ബുദ്ധി ഒതുക്കിവച്ചുവെന്നും സോന കൂട്ടിച്ചേർത്തു.

Sona Mohapatra makes shocking claim about Aishwarya Rai says she toned down after enter movie feild

മുംബൈ: പ്രശസ്ത ഗായിക സോന മൊഹപത്ര സിനിമ രംഗത്ത് സജീവമായ ശേഷം ഐശ്വര്യ റായിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞത് വൈറലാകുകയാണ്. ഗായിക പറയുന്നതനുസരിച്ച്, ഐശ്വര്യ റായിയുടെ വ്യക്തിത്വത്തിൽ വലിയ മാറ്റം സിനിമ രംഗം വരുത്തിയെന്നാണ് പറയുന്നത്. വളരെ ഇന്‍റലിജന്‍റായ ഐശ്വര്യ സിനിമ രംഗത്തിന് വേണ്ടി തന്‍റെ ആ ഇന്‍റലിജന്‍സ് ഒതുക്കിവച്ചുവെന്നാണ് സോന മൊഹപത്ര പറയുന്നത്.

ലവ് ലിംഗോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ജോലിയോടും ജീവിതത്തോടുമുള്ള സ്വന്തം സമീപനത്തെക്കുറിച്ച് സോന മൊഹപത്ര സംസാരിച്ചു. ആരാലും നിയന്ത്രിക്കപ്പെടാതിരിക്കാൻ താൻ ദിവസത്തിൽ 18 മണിക്കൂറോളം ചിലപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഗായിക വെളിപ്പെടുത്തി. നമ്മള്‍ നിസ്സഹായാണ് എന്ന് സ്വയം വിചാരിച്ചാല്‍ ഏത് പരിതസ്ഥിതിയോടും ചേര്‍ന്ന് ഒഴുക്കിനൊപ്പം പോകാം, ആ സമയത്ത് ഒന്നും അറിയാത്ത ആളെപ്പോലെ അഭിനയിക്കേണ്ടിവരും എന്നും സോന മൊഹപത്ര പറഞ്ഞു. 

വലിയ സൂപ്പര്‍താരം ആകും മുന്‍പ് ഐശ്വര്യ റായിയുമായുള്ള തന്‍റെ ആദ്യ കണ്ടുമുട്ടൽ   സോന അനുസ്മരിച്ചു. ആ സമയത്ത് ഐശ്വര്യ റായി ആർക്കിടെക്ചർ പഠിക്കുകയായിരുന്നുവെന്നും എൻഐഡി പ്രവേശന പരീക്ഷയ്ക്കായി മുംബൈയിലേക്ക് ട്രെയിനിൽ പോയിരുന്നുവെന്നും സോനം പറഞ്ഞു. “അവൾ എന്നേക്കാൾ പ്രായമുള്ളവളായിരുന്നു, അവളുടെ സഹപാഠികളെയും സുഹൃത്തുക്കളെയും എനിക്ക് അറിയാമായിരുന്നു. അവൾ അന്നും സുന്ദരിയാണ്, വളരെ മിടുക്കിയായിരുന്നു, വളരെ നന്നായി സംസാരിക്കും, എന്നും ടോപ്പായിരുന്നു. 

എന്നാല്‍ സിനിമ രംഗത്ത് എത്തിയതോടെ ഐശ്വര്യയുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഗായിക ശ്രദ്ധിച്ചു. സോന പറഞ്ഞു, “ഞാൻ ഐശ്വര്യയുടെ സിനിമ രംഗത്ത് വന്ന ശേഷമുള്ള അഭിമുഖങ്ങളിൽ കാണുകയും ‘ഇത് ഞാൻ കണ്ട ഐശ്വര്യയല്ല’ എന്ന് പറയുകയും ചെയ്ത ഒരു കാലഘട്ടമുണ്ടായിരുന്നു. ചിലപ്പോള്‍ അത് അവളുടെ ഡിപ്ലോമസിയാകാം, അത് അവരുടെ മറ്റൊരു രീതിയും ആയിരിക്കാം. 

ഈ മാറ്റത്തിന് ചിലപ്പോള്‍ സിനിമ രംഗത്തിനും പങ്കുണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് സോന ഐശ്വര്യയുടെ വിഷയം അവസാനിപ്പിച്ചത്.  "എന്നാൽ ഞാൻ ചിന്തിച്ചത് ഐശ്വര്യ വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയാണ്.' എന്നാൽ അവൾ ഉള്‍പ്പെടുന്ന സിനിമ മേഖല ഇത്രയും ഇന്‍റലിജന്‍റ് ആകേണ്ടെന്ന് അവരോട് നിര്‍ദേശിച്ചിരിക്കാം. എനിക്ക് തോന്നിയത് തെറ്റായിരിക്കാം, പക്ഷെ അവള്‍ മുന്‍പ് കണ്ട ഐശ്വര്യയല്ലെന്ന് എനിക്ക് അറിയാം".

അഭിഷേക് ബച്ചനുമായി വേര്‍പിരിഞ്ഞ് ഐശ്വര്യ റായി ലണ്ടന്‍ വ്യവസായിയെ വിവാഹം കഴിച്ചോ? ഫോട്ടോകളുടെ സത്യമിത്

പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിനെ മാറോട് അടുക്കി രാധിക ജോലിയിലേക്ക്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios