'ഇന്ത്യന്‍ സംസ്കാരത്തിന് എതിര്': അന്നപൂര്‍ണി പോലെ അനിമലും നെറ്റ്ഫ്ലിക്സ് പിന്‍വലിക്കണം, പ്രതിഷേധം.!

അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്.

social media groups demand removel of animal movie from netflix said it against indian culture vvk

മുംബൈ: ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍. സന്ദീപ് റെഡ്ഡി വാം​ഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിം​ഗ് സംവിധായകന്‍റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. 

അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതില്‍ പ്രധാനമായും അടുത്തിടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് അന്നപൂര്‍ണി എന്ന നയന്‍താര ചിത്രം പിന്‍വലിച്ചിരുന്നു. അത് പോലെ അനിമലിന്‍റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നായകന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും തെറ്റാണ് എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ആരോപണം. അതിനാല്‍ തന്നെ ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് ചിത്രം എന്നാണ് ആരോപണം. എന്തായാലും ഇത്തരം പ്രചരണത്തിനും ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. 

ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗും സന്ദീപ് റെഡ്ഡി വാം​ഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

'സിനിമയിലെ ചില പോരായ്മകള്‍ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു': വിജയിയുടെ പിതാവ് പറഞ്ഞത് ലോകേഷിന്‍റെ കാര്യം.!

ലിജോ പറയുന്ന 'നാടോടിക്കഥ': വാലിബനായി മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ച: മലൈക്കോട്ടൈ വാലിബന്‍ റീവ്യൂ

asianet news live

Latest Videos
Follow Us:
Download App:
  • android
  • ios