'ശിവാഞ്ജലി'യുടെ ബിസിനസിന് തുടക്കമാകുന്നു, 'സാന്ത്വനം' സീരിയല്‍ റിവ്യു

ഇത്രകാലം ശ്രമിച്ച ബിസിനസല്ല ശിവന്‍ തുടങ്ങുന്നത് എന്ന ഒരു പ്രശ്‌നമാണ് ഇപ്പോള്‍ 'ബാലന്‍' മുന്നോട്ടുവയ്ക്കുന്നത്.

Sivanjalis business begins Santhwanam serial review hrk

മലയാളി  പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ സീരിയലാണ് 'സാന്ത്വനം'. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയല്‍ തുടങ്ങിയ കാലം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കഴിഞ്ഞ കുറച്ചു നാളുകളായി, ബിസിനസ് മോഹങ്ങളുമായി നടക്കുന്ന 'ശിവന്റേ'യും 'അഞ്ജലി'യുടേയും പിന്നാലെയാണ് 'സാന്ത്വനം' സഞ്ചരിക്കുന്നത്. 'ശിവാഞ്‍ജലി' ബിസിനസിലേക്ക് കാലെടുത്തുവച്ച അന്നുമുതല്‍ സീരയിലില്‍ ആകെ ബഹളവുമാണ്. കൂടെ സാമ്പത്തികമായുള്ള പ്രശ്‌നങ്ങളും 'സാന്ത്വനം' സീരിയല്‍ കുടുംബത്തെ ആകെ ഉലച്ചിരുന്നു. എല്ലാത്തിനുശേഷം ഇപ്പോളിതാ ബിസിനസിന് ചെറിയൊരു തുടക്കം കുറിക്കുകയാണ് 'ശിവാഞ്ജലി'. ഇത്രകാലം ശ്രമിച്ച ബിസിനസല്ല ശിവന്‍ തുടങ്ങുന്നത് എന്ന ഒരു പ്രശ്‌നമാണ് ഇപ്പോള്‍ 'ബാലന്‍' മുന്നോട്ടുവയ്ക്കുന്നത്.

ചായക്കട എന്ന ആശയം പറഞ്ഞപ്പോള്‍ 'ബാലൻ' എതിര്‍ത്തിരുന്നു. ഈ തീരുമാനവുമായി 'ശിവന്‍' മുന്നോട്ടുപോകുകയാണെങ്കില്‍ തങ്ങള്‍ തെറ്റും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് 'ബാലന്‍'. അതോടൊപ്പംതന്നെ, 'ശിവൻ' കട ഉദ്ഘാടനത്തിനായി 'ബാലനെ' ക്ഷണിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. 'ശിവന്റെ' മുഖത്തടിച്ചതുപോലെ പലതും  പറയുന്നുമുണ്ട്.

നീ വിജയിച്ചുകാണിക്ക് അപ്പോള്‍ താന്‍ വരാം എന്നാണ് 'ശിവനോ'ട് വാശിയോടെ 'ബാലൻ' പറയുന്നത്. ഒരു പദ്ധതി തുടങ്ങുന്ന സമയത്ത് സ്വന്തം ഏട്ടന്റെ ഭാഗത്തുനിന്നും, തൃപ്‍തികരമല്ലാത്ത വാക്കുകള്‍ കേട്ടതിന്റെ വിഷമത്തിലാണ് 'ശിവന്‍'. എന്നാല്‍ 'അഞ്ജലി'യുടെ അച്ഛന്‍ 'ശങ്കരന്‍' വന്ന് 'ശിവന്' കുറച്ച് പണവും നല്‍കുന്നുണ്ട്. 'സാന്ത്വനം' വീട്ടിലെ, 'ബാലന്‍' ഒഴികെയുള്ളവരെല്ലാം തന്നെ 'ശിവനെ' സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മകന് നല്ലതാകാൻ 'ലക്ഷ്‍മിയമ്മ' അനുഗ്രഹിക്കുന്നുണ്ട്. 'ദേവി'യോട് 'ലക്ഷ്‍മിയമ്മ' അപ്പോള്‍ പറയുന്നത് 'ബാലനെ' ഉപദേശിക്കാനാണ്. 'ശിവനെ' ശപിക്കുകയാണ് 'ബാലന്‍' ചെയ്യുന്നത്. തന്നെ ധിക്കരിച്ച് ചെയ്യുന്നതൊന്നും വിജയിക്കുകയില്ലെന്ന് 'ബാലന്‍' ഓര്‍മപ്പെടുത്തുന്നു. താന്‍ ഒരു ഉദ്ഘാടനത്തിനുമില്ലെന്നും എല്ലാവരോടും 'ബാലൻ' വ്യക്തമാക്കുന്നു. ആരും പോകേണ്ട എന്ന് ധ്വനിയിലാണ് 'ബാലന്‍' നിലപാട് വ്യക്തമാക്കുന്നത്. ആരൊക്കെയാകും പോകുക എന്ന സംശയത്തോടെയാണ് സീരിയലിന്റെ പുതിയ എപ്പിസോഡ് അവസാനിക്കുന്നത്.

Read More: 'ജയിലറി'ന്റെ വിജയത്തില്‍ രജനിക്ക് കാര്‍, 'ഖുഷി'യുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് ദേവെരകൊണ്ടയുടെ ഒരു കോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios