ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു, നായകൻ ശിവകാര്‍ത്തികേയൻ

ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Sivakarthikeyan to act as Indian Cricketer Natarajan

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയൻ. ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറിലായിരുന്നു ടി നടരാജൻ ബൗളറായി അരങ്ങേറിയത്. സേലം സ്വദേശിയായ നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‍സ് ഹൈദരബാദിന്റെ താരവുമായിരുന്നു ടി നടരാജൻ.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പ്രിൻസ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല.  ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക. .  

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'മാവീരനാ'യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മഡോണി അശ്വിൻ ആണ് ശിവകാര്‍ത്തികേയന്റെ ചിത്രം സംവിധാനം ചെയ്യുന്നത്.  മഡോണി അശ്വിൻ ആണ് 'മാവീരൻ' ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് . സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്.

Read More: കുട്ടിപ്പാട്ടാളത്തിനൊപ്പം ഡാൻസ് ചെയ്‍ത് ശ്രുതി രജനികാന്ത്, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios