25ന്റെ നിറവിലേക്ക് അമരൻ, ഇതുവരെ നേടിയത് 300 കോടി; ഈ വർഷത്തെ മികച്ച കളക്ഷൻ ചിത്രങ്ങളിലൊന്ന്
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ.
റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ കൂടിയാണിത്. നിലവില്‍ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് അമരൻ.
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രമാണ് അമരൻ. ഈ വേഷത്തിൽ ആണ് ശിവ കാർത്തികേയൻ എത്തിയത്. മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഈ വേഷത്തിൽ എത്തിയത് സായ് പല്ലവി ആയിരുന്നു.
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിയും കഴിഞ്ഞു. ഛായാഗ്രഹണം നിര്‍വഹിച്ചത് നവാഗതനായ സി എച്ച് സായി ആണ്. എഡിറ്റിംഗ് ആർ കലൈവാനൻ. റെഡ് ജൈന്‍റ് മൂവീസാണ് ചിത്രത്തിന്‍റെ വിതരണം നിര്‍വഹിക്കുന്നത്.
നാഗ ചൈതന്യ- സായ് പല്ലവി ചിത്രം; 'തണ്ടേൽ' ജന്മദിന സ്പെഷ്യൽ പോസ്റ്ററെത്തി
അതേസമയം, രജനികാന്ത് ചിത്രമായ കൂലിയിൽ അതിഥി താരമായി ശിവകാർത്തികേയൻ വരുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാലത് വാസ്തവ വിരുദ്ധമാണെന്നാണ് താരം പറഞ്ഞത്. കൂലിയുടെ ചിത്രീകരണ സ്ഥലത്ത് പലപ്പോഴും താൻ പോകാറുണ്ട് എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കുന്നു. കാരണം എന്റെ വീടിന്റെ എതിര്‍വശത്താണ് ചിത്രം ചിത്രീകരിക്കുന്നത്. വീട്ടില്‍ പോകുമ്പോള്‍ അവിടെയും പോകും. എന്റെ തലൈവറുടെ സിനിമയാണ് അതെന്നും തനിക്ക് ആ ബന്ധമേ ഉള്ളൂ എന്നും പറയുന്നു ശിവകാര്‍ത്തികേയൻ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം