ഒടിടിയില്‍ ഇനി ബോളിവുഡിന്‍റെ ആക്ഷന്‍; 'സിങ്കം എഗെയ്ന്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതെപോയ സിനിമ
വിജയം കണ്ടത്താനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഈ വര്‍ഷം ബോളിവുഡ്. എന്നാല്‍ വലിയ പ്രതീക്ഷകളോടെ കൊണ്ടുവന്ന മിക്ക ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെ പോയി. അക്കൂട്ടത്തിലായിരുന്നു രോഹിത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ സിങ്കം എഗെയ്‍നിന്‍റെയും സ്ഥാനം. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായി എത്തിയ സിനിമയില്‍ അജയ് ദേവ്‍ഗണ്‍, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നത്. നവംബര്‍ 1 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. നാളെ (27) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
വന്‍ താരനിരയുമായി എത്തിയിട്ടും വമ്പന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. 300 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് നേടാനായത് 378 കോടിയാണ്. രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്‍റൂറിനൊപ്പം തമന്‍ എസും ഒരുക്കിയിട്ടുണ്ട്. രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‍വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗിരീഷ് കാന്തും റാസ ഹുസൈന്‍ മെഹ്‍തയുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ബണ്ടി നാഗി. ദീപാവലി റിലീസ് ആയിരുന്നു ചിത്രം. അതേസമയം ഒടിടിയില്‍ ചിത്രം എത്തരത്തിലുള്ള പ്രതികരണമാവും നേടുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.
ALSO READ : സൂപ്പര്‍സ്റ്റാര്‍ ആ തിരക്കഥ; 'ഓകെ' പറയാന്‍ കാത്തുനിന്നത് ആറ് പതിറ്റാണ്ടിലെ താരനിര