ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. 'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

singer and ilayaraja daughter bhavatharini raja passed away nbu

ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിത ആയിരുന്ന ഭവതാരിണി, ആയുർവേദ ചികിത്സയ്ക്കയാണ് ശ്രീലങ്കയിൽ പോയത്. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.

 'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios