'കരാര്‍ ലംഘിക്കുകയാണ് ബാല ചെയ്‍തത്, മകളെ കാണാൻ എത്തിയില്ല, ജീവനാംശമായി കിട്ടിയത് 25 ലക്ഷം', മറുപടിയുമായി അമൃത

ബാലയ്‍ക്ക് അമൃത സുരേഷിന്റെ മറുപടി.

Singer Amritha Suresh against film actor Bala hrk

ബാലയും അമൃത സുരേഷും 2019ല്‍ വിവാഹ മോചിതരായിരുന്നു. എന്നാല്‍ അടുത്തിടെ ബാല അമൃതയ്‍ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. ഇതിനു മറുപടി നല്‍കി അമൃതാ സുരേഷും രംഗത്ത് എത്തിയിരിക്കുകയാണ്. അഡ്വക്കറ്റുമാരായ രജനി, സുധീര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ആരോപണങ്ങള്‍ക്ക് അമൃത മറുപടി നല്‍കിയത്.

മുൻ ഭര്‍ത്താവ് നിരന്തരമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നതിനാല്‍ നിയമസഹായത്തിനായി അമൃത സുരേഷ് തങ്ങളെ സമീപിക്കുകയായിരുന്നു എന്ന് അഡ്വക്കറ്റ് രജനി പറഞ്ഞു. തുടര്‍ന്ന് അഡ്വക്കറ്റ് സുധീരായിരുന്നു അമൃതയ്‍ക്കായി ആരോപണങ്ങളില്‍ പ്രതികരിച്ചത്. വ്യക്തിഹത്യ നടത്തുകയോ തേജോവധം ചെയ്യുകയുമില്ലെന്ന് സിനിമ നടൻ ബാലയും ഗായിക അമൃതാ സുരേഷും വിവാഹ മോചന സമയത്ത് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. വിവാഹ മോചനം പരസ്‍പര സമ്മതത്തോടുള്ളതായിരുന്നുവെന്നും പറഞ്ഞ അഡ്വക്കറ്റ് സുധീര്‍ ബാല കരാര്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.

മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന ആരോപണത്തിനും സുധീര്‍ മറുപടി നല്‍കി. എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്‍ച മകളെ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ കോടതി വളപ്പില്‍ വെച്ച് കാണാൻ മാത്രം ബാലയ്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അമൃത സുരേഷ് തന്റെ മകളുമായി ചെന്നപ്പോള്‍ ബാല എത്തിയിരുന്നില്ല. വരുന്നില്ലെങ്കില്‍ മുൻകൂറായി ധരിപ്പിക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. ഇതും ബാല പാലിച്ചിട്ടില്ല. മകളെ കാണിക്കുന്നില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുകയാണ് ബാല. തേജോവധം നടത്താനാണ് ബാലയുടെ ഉദ്ദേശ്യമെന്നും പറയുകയാണ് സുധീര്‍.

ജീവനാംശമായി ഗായിക അമൃത സുരേഷിന് താരം നേരത്തെ നല്‍കിയിരിക്കുന്ന തുക ആകെ  25 ലക്ഷമാണെന്നും വെളിപ്പെടുത്തി. ഗായിക അമൃത സുരേഷിന്റെയും ബാലയുടെയും മകളുടെ പേരില്‍ ഒരു ഇൻഷൂറൻസുണ്ട് എന്നും അത് 15 ലക്ഷത്തിന്റേതാണ് എന്നും സുധീര്‍ വെളിപ്പെടുത്തി. കുഞ്ഞിന്റെ പിതാവിന്റെ പേര് ബാലയുടേതായിരിക്കുമെന്ന് താൻ സത്യവാങ്‍മൂലം നല്‍കിയത് അമൃത സുരേഷ് ലംഘിച്ചിട്ടില്ല. കരാര്‍ ബാല ഇനിയും ലംഘിച്ചാല്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബാല അഡ്വക്കറ്റ് സുധീരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios