അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിലാണ് ചിമ്പു പാടുക.

Simbu sings for Anupama Parameswaran film 18 Pages

തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരന്റേതായി ഒട്ടേറെ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി '18 പേജെസ്' എന്ന ചിത്രമാണ് അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. '18 പേജെസ്' എന്ന ചിത്രത്തിന്റെ പുതിയ ഗായകനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിനായി ചിമ്പു ഗാനം ആലപിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ചിമ്പു ഗാനം ആലപിക്കുക. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡയറക്ട് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: വീണ്ടും ഗായിക ആകാൻ മഞ്‍ജു വാര്യര്‍; ഇത്തവണ അജിത്തിന്റെ 'തുനിവി'ൽ

Latest Videos
Follow Us:
Download App:
  • android
  • ios