ആര് നേടും? സൈമ അവാര്‍ഡ്‍സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

മലയാളത്തില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്നില്‍ ഭീഷ്‍മപര്‍വ്വമാണ്

siima 2023 nominations announced mammootty dulquer salmaan pranav mohanlal tovino thomas kunchacko boban nsn

സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്‍സ് (സൈമ) പതിനൊന്നാം പതിപ്പിന്‍റെ വിവിധ ഭാഷകളിലെ നോമിനേഷനുകളില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം ഓരോ ഭാഷയിലും ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയിരിക്കുന്ന ചിത്രങ്ങള്‍ ഏതെന്നും.

മലയാളത്തില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്നില്‍ ഭീഷ്‍മപര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് എട്ട് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഏഴ് നോമിനേഷനുകളുമായി ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്‍മാന്‍ ചിത്രം തല്ലുമാലയാണ്. മികച്ച ചിത്രങ്ങള്‍ക്കുള്ള മത്സരത്തില്‍ ഈ ചിത്രങ്ങള്‍ കൂടാതെ ഹൃദയം, ജയ ജയ ജയ ജയ ഹേ, ന്നാ താന്‍ കേസ് കൊട്, ജന ഗണ മന എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

തമിഴില്‍ മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് നോമിനേഷനുകളില്‍ മുന്നില്‍. 10 നോമിനേഷനുകളാണ് ചിത്രത്തിന്. രണ്ടാം സ്ഥാനത്ത് 9 നോമിനേഷനുകളുമായി ലോകേഷ് കനകരാജ് ചിത്രം വിക്രവും. തിരുച്ചിത്രംബലം, ലവ് ടുഡേ, റോക്കട്രി ദി നമ്പി എഫക്റ്റ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

തെലുങ്കില്‍ എസ് എസ് രാജമൌലിയുടെ ഗ്ലോബല്‍ ഹിറ്റ് ആര്‍ആര്‍ആര്‍ തന്നെ മുന്നില്‍. 11 നോമിനേഷനുകളാണ് ചിത്രത്തിന്. അതേസമയം ദുല്‍ഖറിനെ നായകനാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത സീതാ രാമം 10 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കന്നഡത്തില്‍ 11 നോമിനേഷനുകളുമായി രണ്ട് ചിത്രങ്ങള്‍ ഒന്നാം സ്ഥാനത്തുണ്ട്. കാന്താരയും കെജിഎഫ് ചാപ്റ്ററുമാണ് അവ. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ദുബൈ ഡിഡബ്ല്യുടിസിയില്‍ വച്ചാണ് അവാര്‍ഡ് നിശ. 

ALSO READ : ട്രെയ്‍ലര്‍ എത്തുംമുന്‍പേ കോടി ക്ലബ്ബില്‍ 'ജയിലര്‍'; യുഎസ് പ്രീമിയര്‍ ബുക്കിംഗില്‍ വിജയ് ചിത്രത്തെ മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios