സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി, വധു അമേരിക്കന്‍ വിഷ്വല്‍ പ്രൊഡ്യൂസര്‍

മരക്കാറിലൂടെ സിദ്ധാര്‍ഥിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു

sidharth priyadarshan got marries priyadarshan lissy lakshmi son pics

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്‍റെ അതേ കര്‍മ്മ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സ്വദേശി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. 

വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്‍റെ നേതൃത്വത്തിലാണ് ചെയ്തത്. അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മരക്കാറില്‍ സിദ്ധാര്‍ഥ് പ്രവര്‍ത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് വിഷ്വല്‍ എഫക്റ്റ്സിന് ആയിരുന്നു. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന, താരപരിവേഷമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യത ഏറെ ആഗ്രഹിക്കുന്നയാളാണ് ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ്. സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നാണ് അദ്ദേഹത്തിന്‍റെ ജീവിതം. ദേശീയ പുരസ്കാര നേട്ടത്തിന്‍റെ സമയത്തുപോലും സിദ്ധാര്‍ഥ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസര്‍ ആണ് മെര്‍ലിന്‍.

ALSO READ : മദ്യവില കൂട്ടുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും: മുരളി ഗോപി

sidharth priyadarshan got marries priyadarshan lissy lakshmi son pics

sidharth priyadarshan got marries priyadarshan lissy lakshmi son pics

Latest Videos
Follow Us:
Download App:
  • android
  • ios