'രതിനിര്‍വേദം' വീണ്ടും തിയറ്ററുകളിൽ, അതും 100ൽ പരം തിയറ്ററുകളിൽ, വിവരങ്ങൾ ഇങ്ങനെ

ചിത്രത്തിന്റെ കന്നഡ വെർഷൻ ആണ് വീണ്ടും തിയറ്ററിൽ എത്തിയിരിക്കുന്നത്.

shwetha menon movie Rathinirvedam re-release in Andhra Pradesh october 13 nrn

ലയാള സിനിമയിൽ കാള്‍ട്ട് പദവി ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 'രതിനിര്‍വേദം'. 1978ൽ ഭരതന്റെ സംവിധാനത്തിൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.  ഇതേ പേരിലുള്ള തന്‍റെ നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ആയിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. മലയാള സിനിമയിൽ പുത്തൻ അനുഭവം സൃഷ്ടിച്ച ചിത്രം കാലങ്ങൾ കഴിഞ്ഞാലും പുതുമയോടെ തന്നെ നിന്നു. നാട്ടും പ്രദേശത്തെ രതി എന്ന സ്ത്രീയുടെയും പപ്പു എന്ന യുവാവിന്റെയും കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ഭരതന്റെ രതിനിർവേദം റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറം മറ്റൊരു രതിനിർവേദവും തിയറ്ററുകളിൽ എത്തി. 

2011ൽ ആയിരുന്നു രണ്ടാം രതനിർവേദം തിയറ്ററിൽ എത്തിയത്. ശ്വേതാ മേനോന്‍ ആയിരുന്നു ചിത്രത്തിലെ രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പപ്പുവായി എത്തിയത് ശ്രീജിത്ത് വിജയി ആയിരുന്നു. വൻ പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ചിത്രം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പന്ത്രണ്ട് വർഷങ്ങൾക്ക് ഇപ്പുറം റി-റിലീസിന് എത്തിയിരിക്കുകയാണ് രതിനിർവേദം.

ചിത്രത്തിന്റെ കന്നഡ വെർഷൻ ആണ് വീണ്ടും തിയറ്ററിൽ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 150 തിയറ്ററുകളിൽ ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി. ഒക്ടോബർ 13ന് കന്നഡ വെർഷൻ റിലീസ് ചെയ്യുമെന്ന് നേരത്തെ ശ്വേത മേനോന്‍ അറിയിച്ചിരുന്നു. 2011 മെയ്യിൽ ആയിരുന്നു രതിനിർവേദം റിലീസ് ചെയ്തത്. ടി കെ രാജീവ് കുമാർ ആയിരുന്നു സംവിധാനം. കെപിഎസി ലളിത, ​ഗിന്നസ് പക്രു, ശോഭ മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. ആദ്യ സിനിമയില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios