രജനികാന്തിനൊപ്പം ശ്രുതിഹാസന്‍: 'പ്രീതിയുടെ' കൂലി ലുക്ക് പുറത്ത് എത്തി
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ ശ്രുതിഹാസനും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കൊച്ചി: ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തില്‍ ശ്രുതിഹാസന്‍. പ്രീതി എന്നാണ് ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.
കൈയ്യില്‍ ഒരു മണ്‍വെട്ടിയും പിടിച്ച് പേടിച്ചരണ്ട് നില്‍ക്കുന്ന ശ്രുതിയാണ് പോസ്റ്ററില്‍. ഇത് ആദ്യമായണ് രജനിക്കൊപ്പം ശ്രുതിഹാസന്‍ അഭിനയിക്കുന്നത്. സലാര്‍ ആയിരുന്നു ശ്രുതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസം നാഗാര്‍ജുനയുടെ ചിത്രത്തിലെ ഫസ്റ്റലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
കൂലിയില്‍ മലയാളത്തിന്റെ യുവതാരവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം.
38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തിയേക്കും.
ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും കസറിയിരുന്നു. മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വര്‍മന്‍ എന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകന്‍ ആയിരുന്നു. വേട്ടയ്യനാണ് അടുത്തതായി റിലീസ് പ്രഖ്യാപിച്ച രജനി ചിത്രം. ഒക്ടോബര്‍ 10നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
'ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്': ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഭീഷണി
ചീനട്രോഫി: ധ്യാൻ ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷം ഒടിടിയിൽ