ഹിന്ദി മേഖലയില്‍ ബേബി ജോണിനെ വെട്ടി മാര്‍ക്കോ?: വന്‍ പ്രതികരണം !

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഹിന്ദിയിലും മികച്ച പ്രതികരണം നേടുന്നു. വരുൺ ധവാന്റെ ബേബി ജോണിന് പകരം പലയിടത്തും മാർക്കോ പ്രദർശിപ്പിക്കുന്നു.

Shows of Baby John replaced with Hindi version of Marco Due to poor collection of bollywood movie

മുംബൈ: ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിന്ദിയിലും ശ്രദ്ധ നേടുകയാണ്. മാര്‍ക്കോ ഹിന്ദിയില്‍ 50 ലക്ഷത്തിലേക്ക് കളക്ഷൻ എത്തും ഇന്നത്തോടെ എന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് മറ്റൊരു പ്രധാന അപ്ഡേറ്റ് വരുന്നത്. 

ബോളിവുഡ് ഹംഗാമ പങ്കുവച്ച പുതിയ അപ്ഡേറ്റ് പ്രകാരം ബോളിവുഡിലെ ക്രിസ്മസ് റിലീസ് വരുണ്‍ ധവാന്‍റെ ബേബി ജോണിന് പകരം പലയിടത്തും തീയറ്റര്‍ ഉടമകള്‍ മാര്‍ക്കോ ഷോ ഇട്ടുവെന്നാണ് വിവരം. തമിഴില്‍ ദളപതി വിജയ് നായകനായി എത്തിയ തെറിയുടെ റീമേക്കാണ് ബേബി ജോണ്‍ വളരെ മോശം പ്രകടനമാണ് ക്രിസ്മസ് ദിനത്തില്‍ ഇറങ്ങിയ ചിത്രം ഇതുവരെ കാഴ്ചവച്ചത്. 

തമിഴില്‍ തെറി സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണ്‍ നിര്‍മ്മാതാവ്. 180 കോടിയോളം ചിലവാക്കി എടുത്ത ചിത്രം തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്‍റെ ആദ്യത്തെ ഹിന്ദി ചിത്രമാണ്. എന്നാല്‍ ചിത്രം ഇതുവരെ 19 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാല്‍ വാരാന്ത്യത്തില്‍ ചിത്രം മെച്ചപ്പെട്ട കളക്ഷന്‍ നേടുമോ എന്നാണ് ട്രാക്കര്‍മാര്‍ പരിശോധിക്കുന്നത്. 

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

ബോളിവുഡില്‍ കീര്‍ത്തി സുരേഷിന് കാലിടറുന്നു, കളക്ഷനില്‍ വൻ ഇടിവ്, തെരിയുടെ റീമേക്ക് ചിത്രത്തിനും രക്ഷയില്ല

ക്ലിക്കായോ വിജയ്‍യുടെ തെരിയുടെ റീമേക്ക്?, ബോളിവുഡില്‍ ഓപ്പണിംഗില്‍ ആകെ നേടിയ തുക

Latest Videos
Follow Us:
Download App:
  • android
  • ios