ഈ ആഴ്ച വരുന്ന പ്രധാന ഒടിടി റിലീസ് ചിത്രങ്ങളും സീരിസുകളും
ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരത്തില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന സീരിസുകളും സിനിമകളും പരിശോധിക്കാം.
പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഈ ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരത്തില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന സീരിസുകളും സിനിമകളും പരിശോധിക്കാം.
1. അമല
അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് അമല. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഈ ചിത്രം വന്നിരിക്കുന്നത്.
2. അന്നപൂര്‍ണ്ണ ഫോട്ടോ സ്റ്റുഡിയോ
ചൈതന്യ റാവു മദാഡിയും ലാവണ്യ സാഹുകരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തെലുങ്ക് പീരിയിഡ് റൊമാന്റിക് ഡ്രാമയാണ് അന്നപൂർണ ഫോട്ടോ സ്റ്റുഡിയോ. 1980-കളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം ചെണ്ടു മുദ്ദു ആണ് ചിത്രം സംവിധാനം ചെയ്തത്. 15 ഓഗസ്റ്റ് മുതല്‍ ഇടിവി വിന്‍ ഒടിടി പ്ലാറ്റ്ഫോമിലാണ് ഈ ചിത്രം.
3. ഛത്രപതി
നടൻ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകൻ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ഛത്രപതി. പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ എസ്എസ് രാജമൗലിയുടെ 2005 ലെ ബ്ലോക്ക്ബസ്റ്ററിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം. 15 ഓഗസ്റ്റ് മുതല്‍ സീ5ലാണ് ചിത്രം കാണാന്‍ സാധിക്കുക.
4. 1001 നുണകൾ
1001 നുണകൾ എന്ന മലയാള ചിത്രത്തില്‍ രമ്യ സുരേഷ്, വിദ്യ വിജയകുമാർ, സിൻസ ഷാൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. പഴയ സുഹൃത്തുക്കളുടെ കൂടിച്ചേരലാണ് ഇതിവൃത്തം. നിരൂപക പ്രശംസ നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് തമർ കെവിയാണ്. സോണി ലീവില്‍ ഓഗസ്റ്റ് 18 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക.
5. മങ്കി കിംഗ്
ഓഗസ്റ്റ് 18 മുതലാണ് നെറ്റ്ഫ്ലിക്സില്‍ ഈ ആനിമേഷന്‍ പടം റിലീസാകുന്നത്.
6. ജാർഹെഡ് 2: ഫീൽഡ് ഓഫ് ഫയർ
ജാർഹെഡ് 2: ഫീൽഡ് ഓഫ് ഫയർ ഡോൺ മൈക്കൽ പോൾ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ ചിത്രമാണ്. താലിബാൻ പിന്തുടരുന്ന ഒരു സ്ത്രീയെ സംരക്ഷിക്കുന്ന യുഎസ് സൈനിക സംഘത്തിന്‍റെ അഫ്ഗാനിസ്ഥാനിലെ ഒരു അപകടകരമായ ദൗത്യമാണ് ചിത്രത്തില്‍. ഓഗസ്റ്റ് 16ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം.
7. അൺടോൾഡ്: ഹാൾ ഓഫ് ഷെയിം (ഡോക്യുമെന്‍ററി)
ബ്രയാൻ സ്റ്റോർക്കൽ സംവിധാനം ചെയ്തത അൺടോൾഡ്: ഹാൾ ഓഫ് ഷെയിം സ്‌പോർട്‌സിലെ ഏറ്റവും വലിയ സ്റ്റിറോയിഡ് സ്കാം സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 15ന് നെറ്റ്ഫ്ലിക്സിലാണ് ഈ ഡോക്യുമെന്‍ററി.
8. ഗണ്‍സ് ആൻഡ് ഗുലാബ്സ്
ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'ഗണ്‍സ് ആൻഡ് ഗുലാബ്സ്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരിസിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. 18 ഓഗസ്റ്റിന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
9. ഡെപ്പ് Vs ഹേർഡ്
ജോണി ഡെപ്പും അമ്പര്‍ ഹേര്‍ഡും തമ്മിലുള്ള നിയമ പോരാട്ടം പ്രമേയമാക്കിയ ഡോക്യുമെന്‍ററി സീരിസ്. ഓഗസ്റ്റ് 16ന് സ്ട്രീം ചെയ്യും.
ധനുഷിന്‍റെ 51മത്തെ ചിത്രത്തില്‍ അപ്രതീക്ഷിത നായിക.!
"വന്‍ താരങ്ങൾ ഇല്ല, പക്ഷെ അഭിനയം അവർക്ക് വേണ്ടി സംസാരിക്കുകയാണ് " : സമാറ" പ്രേക്ഷക ശ്രദ്ധ നേടുന്നു