ആ സിനിമയിലെ വേഷം, അത് പോലൊന്ന് ഞാനും ആഗ്രഹിച്ചു; വിവരമറിഞ്ഞ് ഞെട്ടിപ്പോയി; മേഘനാഥനെ അനുസ്മരിച്ച് കോട്ടയം നസീർ 

അപ്രതീക്ഷിത വിയോഗമായിരുന്നുവെന്നും വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും കോട്ടയം നസീർ

shocking death kottayam nazeer remembering actor Meghanathan role in ee puzhayum kadannu

പാലക്കാട് : അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് കോട്ടയം നസീർ. മേഘനാഥന്റേത് അപ്രതീക്ഷിത വിയോഗമായിരുന്നുവെന്നും വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും കോട്ടയം നസീർ അനുസ്മരിച്ചു. ഈ പുഴയും കടന്ന് സിനിമയിൽ മേഘനാഥൻ ചെയ്ത വേഷം പോലെ ഒന്ന് ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും കോട്ടയം നസീ‍ര്‍ ഓര്‍മ്മിച്ചു. 

സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലനും മേഘനാഥനെ അനുസ്മരിച്ചു. പിതാവ്  ബാലൻ കെ നായർ അവതരിപ്പിച്ച കഥാപാത്രങ്ങളോട് മത്സരിക്കാവുന്ന കഥാപത്രങ്ങൾ അദേഹവും അവതരിപ്പിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.എകെ ബാലൻ, കോട്ടയം നസീർ, സീമ ജി നായർ തുടങ്ങിയവർ മേഘനാഥന് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. 

Malayalam News live : സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  പുലർച്ചയായിരുന്നു മരണം. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ  അഭിനയിച്ചു. കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം.   

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios