'ആ റിപ്പോര്‍ട്ട് സത്യം', പൃഥ്വിരാജിനൊപ്പമുണ്ടാകും, വാര്‍ത്ത സ്ഥിരീകരിച്ച് ശിവ രാജ്‍കുമാര്‍

പൃഥ്വിരാജിനെ ഒരുപാട് ഇഷ്‍ടമാണന്നും കന്നഡ താരം വ്യക്തമാക്കുന്നു.

 

Shiva Rajkumar to act with Prithviraj hrk

രജനികാന്ത് നായകനായി എത്തിയ പുതിയ ചിത്രം 'ജയിലര്‍' അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. രജനികാന്ത് ജയിലറില്‍ നിറഞ്ഞാടുകയാണ് ചെയ്യുന്നത്. മാസായുള്ള രജനികാന്തിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. രജനികാന്തിനൊപ്പം 'ജയിലറി'ല്‍ പ്രധാനപ്പെട്ട അതിഥി കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ആവേശമായി മാറിയ ശിവ രാജ്‍കുമാര്‍ മലയാളത്തിലേക്ക് ആദ്യമായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ ശിവണ്ണയും കഥാപാത്രമായി ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശിവണ്ണ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കന്നഡ താരം ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് പൃഥ്വിരാജിന് വളരെ ഇഷ്‍ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ് എന്നാണ് ശിവ രാജ്‍കുമാര്‍  വ്യക്തമാക്കിയത്.

കന്നഡയിലെ സൂപ്പര്‍ താരം രാജ്‍കുമാറിന്റെ മകനാണ് ആരാധകരുടെ ശിവണ്ണ. 'ശ്രീ ശ്രീനിവാസ കല്യാണ' എന്ന ചിത്രത്തില്‍ ബാല നടനായിട്ടാണ് ശിവ രാജ്‍കുമാര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 'ആനന്ദ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി ശിവണ്ണ നായകനുമായി. ശിവ രാജ്‍കുമാര്‍ നായകനായി പിന്നീടെത്തിയ ചിത്രങ്ങളായ 'രത സപ്‍തമി', 'മനമേച്ചിഡ ഹുഡുഗി' എന്നിവയും വൻ ഹിറ്റുകളായി മാറി. 'ഹാട്രിക് ഹീറോ' എന്ന വിളിപ്പേരും താരത്തിന് ഇതോടെ ലഭിച്ചു. 1980കളില്‍ കന്നഡയില്‍ ഹിറ്റായി മാറിയ ചിത്രങ്ങളായ 'സംയുക്ത', 'ഇൻസ്‍പെക്ടര്‍ വിക്രം', 'രണരംഗ' തുടങ്ങിയവയിലൂടെ ആരാധകരുടെ ശിവണ്ണയായി അദ്ദേഹം പിന്നീട് മാറുകയുമായിരുന്നു. 'ഓം' എന്ന ചിത്രത്തിലൂടെ കര്‍ണാടക ചലച്ചിത്ര പുരസ്‍കാരവും നേടി മികച്ച നടനായും അടയാളപ്പെട്ടു ശിവ രാജ്‍കുമാര്‍. കൊമേഴ്‍സ്യല്‍ ആവര്‍ത്തിച്ച് പ്രേക്ഷകരുടെ പ്രിയ താരമായ ശിവ രാജ്‍കുമാര്‍ 'ഹൃദ ഹൃദയ', 'ചിഗുരിഡ കനസ്', 'ജോഗി' എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള കര്‍ണാട സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കി.

'രണരംഗ'യിലൂടെ ശിവ രാജ്‍കുമാര്‍ ആദ്യമായി സിനിമാ ഗായകനുമായി. ശിവ രാജ്‍കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് 'ജയിലര്‍'. ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍' സിനിമയിലും ശിവ രാജ്‍കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്‍കുമാര്‍ സഹോദരനാണ്. 'കബ്‍സ' എന്ന കന്നഡ ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശിവ രാജ്‍കുമാര്‍ ബിരുദ പഠനത്തിന് ശേഷം ആക്ടിംഗ് കോഴ്‍സും പഠിച്ചിരുന്നു. കുച്ചിപ്പുഡിയും ശിവ രാജ്‍കുമാര്‍ അഭ്യസിച്ചിരുന്നു.

Read More: 'ഗദാര്‍ രണ്ട്' കുതിക്കുന്നു, 300 കോടിയും കടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios