ഇനി അതിഥി വേഷമല്ല, ധനുഷ് ചിത്രത്തിലും മാസാകാൻ ശിവ രാജ്‍കുമാര്‍

'നരസിംഹ' എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് ചിത്രത്തില്‍ ശിവ രാജ്‍കുമാര്‍.

Shiva Rajkumar look from film Captain Miller out hrk

രജനികാന്ത് നായകനായ 'ജയിലറി'ല്‍ അതിഥി കഥാപാത്രമായി ശിവ രാജ്‍കുമാര്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു. 'നരസിംഹ' എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് ചിത്രത്തില്‍ ശിവ രാജ്‍കുമാര്‍ എത്തിയത്. കുറച്ച് നേരമേ ഉണ്ടായിരുന്നെങ്കിലും ആ കഥാപാത്രം 'ജയിലറി'ന്റെ വിജയത്തില്‍ നിര്‍ണായകമായി. ധനുഷ് നായകനാകുന്ന 'ക്യാപ്റ്റൻ മില്ലെറെ'ന്ന ചിത്രത്തില്‍ ശിവ രാജ്‍കുമാറിനെ കാണാൻ കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

ക്യാപ്റ്റൻ മില്ലറിലേതെന്ന് പറഞ്ഞ് നടന്റെ ഒരു ഫോട്ടോയും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഒരു മാസ് കഥാപാത്രമായിരിക്കും ധനുഷ് ചിത്രത്തില്‍ ശിവ രാജ്‍കുമാറിന് എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. പ്രിയങ്ക അരുള്‍ മോഹനാണ് നായിക.

ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്‍ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്തയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൻ ഹിറ്റായ ചിത്രം 'വാത്തി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ യുവരാജാണ്.

സെല്‍വരാഘവനറെ സംവിധാനത്തിനുള്ള ചിത്രമാണ് 'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി 'വാത്തി'ക്ക് മുമ്പ് റിലീസ് ചെയ്‍തത്. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read More: 'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios