"സാറേ ഞാൻ ഷൈൻ.!" വിവേകാനന്ദൻ വൈറലാണ് ഓഡിയോ ലോഞ്ചിൽ ആത്മകഥ പറഞ്ഞ് കൈയ്യടി നേടി ഷൈൻ ടോം ചാക്കോ

'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. 

shine tom chacko tell his story at Vivekanandan Viralaanu  Audio Launch vvk

കൊച്ചി: അസിസ്റ്റൻറ് ഡയറക്ടറായി സിനിമയിൽ വന്ന് ഇന്ന് നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ നൂറാമത്തെ ചിത്രമായ വിവേകാനന്ദൻ വൈറലാണ് ഓഡിയോ ലോഞ്ചിൽ തന്റെ ജീവിതകഥ പറഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് ഷൈൻ. താൻ അസിസ്റ്റൻറ് ഡയറക്ടറായി കരിയർ തുടങ്ങിയ സംവിധായകൻ കമൽ തന്നെയാണ് ഷൈനിന്റെ നൂറാമത് ചിത്രത്തിന്റെ സംവിധാനവും എന്നത് ഏറെ ശ്രദ്ധേയമാണ്. 

ഏഴാം ക്ലാസ് മുതലേ സിനിമയിൽ അഭിനയമോഹവുമായി നടന്ന ഷൈൻ സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിൽ അദ്ദേഹം പോലുമറിയാതെ ജോയിൻ ചെയ്‌ത കാര്യങ്ങൾ എല്ലാം തുറന്നുപറയുന്നുണ്ട്. കമൽ സാറിന്റെ അസിസ്റ്റന്റായി കയറി നായകനായി തീർന്ന ദിലീപേട്ടന്റെ ഇന്റർവ്യൂസാണ് തനിക്ക് പ്രചോദനമായതെന്നും ഷൈൻ വെളിപ്പെടുത്തി. 

'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ഇ നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പോസ്റ്ററുകളും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. 

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

'അന്വേഷിപ്പിൻ കണ്ടെത്തും' സസ്പെന്‍സ് ഒളിപ്പിച്ച ഗംഭീര ടീസര്‍ ; കരിയറിലെ മൂന്നാമത്തെ പോലീസ് വേഷത്തിൽ ടൊവിനോ

ആടി തകര്‍ത്ത് ജിസ്‌മി; 'ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ'എന്ന് സ്നേഹത്തോടെ ആരാധകര്‍.!

Latest Videos
Follow Us:
Download App:
  • android
  • ios