ബീച്ചില്‍ ഗ്ലാമറസായി മിനി സ്ക്രീനിലെ പ്രിയതാരം; ആരാധകരെ ത്രസിപ്പിച്ച് ഫോട്ടോ വീഡിയോ.!
വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഷെമി പങ്കുവെച്ച സർഫിങ് അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
കൊച്ചി: മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി ജനപ്രിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ഷെമി വൃന്ദാവനം എന്ന പരമ്പരയിലെ ഓറഞ്ച് എന്ന കഥാപാത്രമായി എത്തിയാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സ്വന്തം സുജാത, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷമാണ് ഷെമി മാര്‍ട്ടിന്‍ അവതരിപ്പിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ മാംഗല്യം എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഷെമി.
വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഷെമി പങ്കുവെച്ച സർഫിങ് അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്. 'എന്റെ ഉളിലെ കുട്ടിയെ ജീവനോടെ സംരക്ഷിക്കുകയാണ് എനിക്ക് പ്രധാനം, സർഫിങ് പഠനം രണ്ടാമതാണ്' എന്നാണ് സ്വിമ്മിംഗ് സ്യൂട്ടിലുള്ള ചിത്രങ്ങൾക്കും വീഡിയോയ്‌ക്കുമൊപ്പമായി താരം കുറിച്ചിരിക്കുന്നത്. സർഫിങ് നടത്താനായി തയാറെടുക്കുന്നത്തിന്റെ ചെറിയൊരു വീഡിയോയും ഷെമി ഒപ്പം ചേർത്തിട്ടുണ്ട്.
എയർഹോസ്റ്റസ് ആയിരുന്ന ഷെമി മാർട്ടിൻ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തുന്നത്. അവതാരക ആയാണ് താരത്തിന്റെ തുടക്കം പിന്നീട് സീരിയലിൽ നിന്നും അവസരം ലഭിക്കുകയായിരുന്നു. ഏഷ്യാനെറ്റിലെ പരമ്പരയിലേക്ക് എനിക്ക് ക്ഷണം കിട്ടി. കരിയർ ബ്രേക്ക് എന്നുപറയാവുന്ന ഒരു കഥാപാത്രം, ഓറഞ്ചിനെ അവതരിപ്പിച്ചു കൊണ്ടാണ് പിന്നീട് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്', എന്നാണ് അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് ഷെമി നേരത്തെ പറഞ്ഞിരുന്നത്.
അതിന് ശേഷം അഞ്ചു വർഷത്തോളം ബ്രെക്ക് എടുത്ത ശേഷമാണ് താരം തിരികെ അഭിനയ രംഗത്തേക്ക് വന്നത്. ഈ സമയത്ത് ജീവിതം തന്നെ ഒത്തിരി പഠിപ്പിച്ചുവെന്ന് താരം തന്നെ പറഞ്ഞിരുന്നു.
കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യ അന്യഭാഷ ഹിറ്റ് ഈ ചിത്രം; കളക്ഷനില്‍ മികച്ച നേട്ടം.!