'അന്ന് കൗരവറിൽ മമ്മൂക്കയുടെ കൂടെ, ഇന്ന് ദുൽഖറിനൊപ്പം കിംഗ് ഓഫ് കൊത്തയിൽ'; ശാന്തി കൃഷ്ണ

കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രമായാണ് ശാന്തി കൃഷ്ണ എത്തുന്നത്.

shanthi krishna talks about dulquer movie king of kotha nrn

മീപകാലത്ത് മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'കിം​ഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഏറെ ഹൈപ്പുയർത്തിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും നടി ശാന്തി കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രമായാണ് ശാന്തി കൃഷ്ണ എത്തുന്നത്. "രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ എന്നിവരുടെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു. ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്ഹാര്‍ട്ട് ആണ്. എന്റെയും കൂടിയാണ്, കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്, ദുൽഖറിന്റെ പടത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നു അതിൽ ഒത്തിരി സന്തോഷം. പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാൻ സാധിച്ചതിലും സന്തോഷമുണ്ട്, ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്", എന്ന് ശാന്തി കൃഷ്ണ പറഞ്ഞു. 

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

'കലമ്പാസുരൻ ഒരു മിത്തല്ല'; ‘പഞ്ചവത്സര പദ്ധതി’യുമായി സിജു വിൽസൺ

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios