ശങ്കർ രാമകൃഷ്‍ണന്റെ 'റാണി' ഒരുങ്ങുന്നു, വീഡിയോ ഗാനം പുറത്ത്

ചിത്രത്തില്‍ പ്രധാന കഥാപാത്രം ഇന്ദ്രൻസാണ്.

Shankar Ramakrishnan directing Ranis video song out hrk

ശങ്കര്‍ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാണി'. ഭാവന, ഹണി റോസ്, നിയതി കാദമ്പി, ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ശങ്കര്‍ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. 'റാണി' എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'വാഴേണം വാഴേണം വാഴേണം ദൈവമേ..', 'ആകാശോം ഭൂമിയും വാഴേണം ദൈവമേ..' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു വാഴ്‍ത്തുപാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അനുഷ്‍ഠാന കലാരൂപമായിട്ടാണ് ചെയ്‍തിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഗാനം പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത് ജോനാഥൻ ബ്രൂസ് ആണ്.. ഒരു ഒമ്പതാം ഉത്സവത്തിന്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഈ ഗാനരംഗത്തിന്റെ അവതരണം.

അയ്യായിരത്തിലേറെ ആൾക്കാർ പങ്കെടുത്തതായിരുന്നു ഗാനരംഗം. വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റിട്ടാണ് ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഉത്സവവും, ആഘോഷങ്ങളും, കെട്ടുകാഴ്ച്ചകളും ഒക്കെ ചിത്രത്തിലെ ഈ ഗാനത്തിന്റെ ദൃശ്യത്തിൽ ഉണ്ട്. അരുൺ നന്ദകുമാറാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. ഭാഷയ്‍ക്ക് അതീതമായ മർഡർ മിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം.

'ഭാസി' എന്ന കുറ്റാന്വേഷകന്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ അയാൾ വ്യക്തിപരമായ ധർമ്മസങ്കടത്തിലെത്തുന്നു. 'ധർമ്മരാജൻ' എന്ന രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുവാൻ ചുമതലയേറ്റ 'ഭാസി' 'ധർമ്മരാജന്റെ' അറിയപ്പെടാത്ത പല കുരുക്കുകളിലും ചെന്നുപെടുന്നു. ഇന്ദ്രൻസാണ് നായകനായ 'ഭാസി'യെ അവതരിപ്പിക്കുന്നത്. നടൻ ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവിന് കാരണമാകുന്നതാണ് 'റാണി'. മാജിക്ക് ടെയിൽ വർക്ക്‍സിന്റെ ബാനറിൽ ചിത്രം ശങ്കർ രാമകൃഷ്‍ണൻ, വിനോദ് മേനോൻ ,ജിമ്മി ജേക്കബ്ബ് എന്നിവർ നിർമ്മിക്കുന്നു. വിനായക് ഗോപാൽ ചായാഗ്രഹണം നിർവ്വഹിക്കുന്നു. ഉര്‍വശി, ഗുരു സോമസുന്ദരം,  മണിയൻ പിള്ള രാജു, കൃഷ്‍ണൻ ഗോപിനാഥ്, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന 'റാണി'യുടെ പിആര്‍ വാഴൂര്‍ ജോസാണ്.

Read More: 'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Latest Videos
Follow Us:
Download App:
  • android
  • ios