ഇനി ഷെയ്‍ൻ നിഗത്തിന് കോമഡി
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.
ആര്‍ഡിഎക്സിന്റെ വിജയത്തിളക്കത്തിലാണ് ഷെയ്‍ൻ നിഗം. ആര്‍ഡിഎക്സിസില്‍ ഷെയ്‍ൻ നിഗം പ്രണയ രംഗങ്ങളിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്ൻ നിഗം കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അനഘ മരുതോരയാണ് നായിക. ഷെയ്‍ൻ നിഗം പ്രധാന വേഷത്തിലെത്തുമ്പോള്‍ സംവിധാനം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളുമാണ്.
ഷൈൻ ടോം ചാക്കോയും ബാബുരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ചെമ്പൻ വിനോദ് ജോസ്, രൺജി പണിക്കർ, ജാഫർ ഇടുക്കി എന്നിവരും പ്രധന വേഷത്തിലുണ്ട്. രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും.
സാന്ദ്രാ തോമസ് നിർമിക്കുന്ന ചിത്രമാണിത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ. ഛായാഗ്രഹണം ലൂക്ക് ജോസും ചിത്രത്തിന്റെ സംഗീതം കൈലാസ്, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കലാസംവിധാനം അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ എന്നിവരും നിര്‍വഹിക്കുന്നു.
നഹാസ് ഹിദായത്താണ് ആര്‍ഡിഎക്സ് സിനിമ സംവിധാനം ചെയ്‍തത്. തിരക്കഥ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് എഴുതിയപ്പോള്‍ ആര്‍ഡിഎക്സില്‍ ഷെയ്‍ൻ നിഗത്തിനൊപ്പം നീരജ് മാധവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ആര്‍ഡിഎക്സ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചപ്പോള്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. അൻപറിവാണ് ആര്‍ഡിഎക്‍സിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി.
Read More: ചൊവ്വാഴ്‍ചയിലെ പുതിയ ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക