ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. 

shane nigam and sreenath bhasi ban issue : producers association lifts ban vvk

കൊച്ചി: നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നൽകാമെന്നു ഷെയിൻ പറഞ്ഞതോടെയുമാണ് ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍‌മ്മാതാക്കളുടെ സംഘടന മാറ്റിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇവരെ സഹകരിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. സിനിമ സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് ആവാര്‍ത്തിച്ചു. 

ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഈ സംഘടനകള്‍ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണം ഇല്ലെന്നാണ് സിനിമ സംഘടനകള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതുവരെ വിലക്ക് തന്നെയാണ് പ്രത്യക്ഷത്തില്‍ എന്ന് വ്യക്തമായത്. 

തുടര്‍‌ന്ന് വിവിധ തലത്തില്‍‌ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍‌ പരിഹാരം ഉണ്ടായത് എന്നാണ് വിവരം. അതേ സമയം ഷെയിന്‍ നിഗം അഭിനയിച്ച് ഓണ ചിത്രം ആര്‍ഡിഎക്സ് മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. 

സമീപകാലത്ത് പുറത്തിറങ്ങിയ ആക്ഷൻ പവർ പാക്ഡ് മലയാള സിനിമയാണ് ആർഡിഎക്സ്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആർഡിഎക്സ്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. 

കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം, ആ സംഗീത സംവിധായകന്‍ എന്നെ വഞ്ചിച്ചു:വെളിപ്പെടുത്തി ബാല

തനി ഒരുവന്‍ 2 വരുന്നു: ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ് ആശയത്തില്‍ ഗംഭീര പ്രമോ വീഡിയോ.!

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios