രഘുനാഥ് പലേരിയുടെ റൊമാന്റിക്ക് കോമഡി, സംവിധാനം ഷാനവാസ് കെ ബാവക്കുട്ടി
ഹക്കിം ഷായും പ്രിയംവദ കൃഷ്‍ണനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
മികച്ച രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം അടയാളപ്പെടുത്തിയതാണ് ഷാനവാസ് കെ ബാവക്കുട്ടി. 2017ല്‍ നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കിസ്‍മത്താ'ണ് ഷാനവാസ് കെ ബാവക്കുട്ടിയുടെ ആദ്യ ചിത്രം. 'കിസ്‍മത്തി'ന് മികച്ച അഭിപ്രായവും നേടായിരുന്നു. ഷാനവാസ് കെ ബാവക്കുട്ടി അടുത്ത ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. രഘുനാഥ് പലേരിയുടെ തിരക്കഥയിലാണ് പുതിയ ചിത്രം ഒരുക്കുക.
ഹക്കിം ഷായ്‍ക്കും, പ്രിയംവദാ കൃഷ്‍ണനുമൊപ്പം ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. പൂർണ്ണമായും റൊമാന്റിക്ക് കോമഡി ത്രില്ലർ ചിത്രമായിരിക്കും ഇത്. എൽദോസ് നിരപ്പേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രഘുനാഥ് പലേരി തന്നെയാണ് ഗാനരചനയും.
ഒരു പോഷ് നഗരത്തിലെ മൂന്ന് ആള്‍ക്കാരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയമാണ് നർമത്തിലൂടെയും ത്രില്ലറിലൂടെ ഷാനവാസ് കെ ബാവക്കുട്ടി അവതരിപ്പിക്കുന്നത്. 'ആനക്കള്ളൻ', 'ആനന്ദം പരമാനന്ദം' എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ സപ്‍തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ആണ് ബാനര്‍. ഗണപതി, വിജയരാഘവൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ശ്രുതി രാമചന്ദ്രൻ, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ, രഘുനാഥ് പലേരി തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു. നിർമാണ നിർവ്വഹണം എൽദോ സെൽവരാജ്.
'മൈഡിയർ കുട്ടിച്ചാത്തനെ'ന്ന ത്രീഡി ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി 'മഴവിൽക്കാവടി', 'പൊൻമുട്ടയിടുന്ന താറാവ്', 'പിൻഗാമി', 'മേലേപ്പറമ്പിൽ ആൺവീട്', 'ദേവദൂതൻ' തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ എഴുതുകയും 'ഒന്നു മുതൽ പൂജ്യം വരെ'യും 'വിസ്‍മയ'വും സംവിധാനം ചെയ്യുകയും അടുത്തിടെ നടനായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്. സംഗീതം ഹിഷാം അബ്‍ദുൾ വഹാബ്. മേക്കപ്പ് അമൽ ചന്ദ്രൻ ആണ്. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Read More: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ സപ്‍തമി, വീഡിയോ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക