ജീവിതത്തിലേക്ക് പുതിയ അതിഥി; സന്തോഷം പങ്കുവച്ച് ഷംന കാസിം: വീഡിയോ

ചൊവ്വാഴ്ച രാവിലെയാണ് ഷംനയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്

shamna kasim shares joy of motherhood youtube video nsn

ആദ്യമായി അമ്മയായതിന്‍റെ സന്തോഷത്തിലാണ് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെയാണ് ഷംനയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി അമ്മയായതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷംന കാസിം. മൈസെല്‍ഫ് ചിന്നാട്ടി എന്ന പേരിലുള്ള തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഷംന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തതാണ് വീഡിയോ. ആദ്യത്തെ കണ്‍മണിക്ക് ഇതിനകം പേരുമിട്ടിട്ടുണ്ട് ഷംനയും ഭര്‍ത്താവും. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദിന്‍റെ പേരില്‍ നിന്നാണ് കുഞ്ഞിന്‍റെ പേര് കണ്ടെത്തിയത്. കഴിഞ്ഞ 24 വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന ഷാനിദിന്‍റെ ആഗ്രഹപ്രകാരമാണ് ഇത്. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹത്തിന് മുന്‍പ് ജൂണ്‍ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നാലെ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് ഷംന അടുത്തിടെ അറിയിച്ചിരുന്നു.

കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ ശ്രദ്ധനേടുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന ബി​ഗ് സ്ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും ഷംന സജീവമായി തന്നെയുണ്ട്. 

ALSO READ : കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios