Shamna Kasim : നടി ഷംന കാസിം വിവാഹിതയാവുന്നു; വരന്‍ ഷാനിദ് ആസിഫ് അലി

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു

shamna kasim engaged with shanid asifali photos

നടി ഷംന കാസിം (Shamna Kasim/ Poorna) വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു. 

സിനിമ, ടിവി മേഖലയിലെ നിരവധി സുഹൃത്തുക്കള്‍ ഷംനയ്ക്ക് ആശംസകളുമായി പോസ്റ്റിന് കമന്‍റ് ചെയ്യുന്നുണ്ട്. പേളി മാണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, ശില്‍പ ബാല. കനിഹ, സ്വാസിക വിജയ്, പാരീസ് ലക്ഷ്മി എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ട്. 

കണ്ണൂര്‍ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2007ലാണ് തെലുങ്ക് സിനിമയിലെ അരങ്ങേറ്റം. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നഡയിലും ചിത്രങ്ങള്‍ ചെയ്‍തു. പൂര്‍ണ എന്ന പേരിലാണ് മറുഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. ജോസഫിന്‍റെ തമിഴ് റീമേക്ക് ആയ വിസിത്തിരന്‍ ആണ് ഷംനയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.

 

ഗായകൻ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ (Singer KK Dies) അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തിൽ മുഖത്തും തലയ്ക്കും മുറിവുണ്ട്. വീഴ്ചയിൽ സംഭവിച്ചതാകമെന്നാണ് നിഗമനം. പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

ALSO READ : 'ഹാളില്‍ നാലിരട്ടി ജനം, എസി പ്രവര്‍ത്തിച്ചില്ല'; കെകെയുടെ മരണത്തിന് കാരണം സംഘാടകരെന്ന് ഗായകന്‍

കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിൽ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ  53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊൽക്കത്ത സിഎംആർഐ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പ്രിയപ്പെട്ട ഗായകന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്. 

ALSO READ : റിയാസിനെ കൈയേറ്റം ചെയ്‍ത് റോബിന്‍; ബിഗ് ബോസില്‍ നിയമലംഘനം

പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണർത്തിയ കെ കെ എന്നും ഓർമ്മകളിൽ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ദില്ലിയിൽ പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.

Latest Videos
Follow Us:
Download App:
  • android
  • ios