'ആദ്യാവസാനം ത്രില്ലടിപ്പിച്ചു'; 'കൂമനെ'ക്കുറിച്ച് ഷാജി കൈലാസ്

ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടി ആവുകയാണ് കൂമന്‍

shaji kailas praises asif ali starrer kooman jeethu joseph kr krishna kumar

റിലീസ് ചെയ്‍തതിനു ശേഷമുള്ള ആദ്യ ദിനങ്ങളില്‍ തന്നെ മൌത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് മലയാളത്തില്‍ എത്തി. ആ ലിസ്റ്റിലേക്ക് പുതുതായി എത്തിയ ചിത്രമാണ് ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‍ത കൂമന്‍. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനത്തിനു ശേഷം മികച്ച അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ചിത്രം തന്നെ ആദ്യാവസാനം ത്രില്ലടിപ്പിച്ചുവെന്ന് പറയുന്നു അദ്ദേഹം.

കൂമൻ എന്ന ചിത്രം കാണാൻ സാധിച്ചു. ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോൾ, ആസിഫ്‌ അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്.. ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു.., ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ALSO READ : മൂന്നാം ദിനവും അധിക പ്രദര്‍ശനങ്ങള്‍; ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവായി 'കൂമന്‍'

അതേസമയം ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവ് കൂടി ആവുകയാണ് കൂമന്‍. 2019 ല്‍ പുറത്തെത്തിയ കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്കു ശേഷം, ആസിഫിന് കാര്യമായ വിജയങ്ങള്‍ ഉണ്ടായിട്ടില്ല. ആദിക്കു ശേഷം ജീത്തു ജോസഫിനും മികച്ച തിയറ്റര്‍ വിജയം നല്‍കുകയാണ് ചിത്രം. ട്വല്‍ത്ത് മാനിന്റെ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പല സ്വഭാവ സവിശേഷതകളുമുള്ള ​ഗിരിശങ്കര്‍ എന്ന പൊലീസുകാരനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം. രണ്‍ജി പണിക്കര്‍, ഹന്ന റെജി കോശി, ബാബുരാജ്, ബൈജു, പൌളി വല്‍സന്‍, മേഘനാഥന്‍, രാജേഷ് പരവൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios