'നീങ്ക റെഡിയാ'ന്ന് ഷാരൂഖ് ഖാൻ; ഇത് പൊളിക്കും എന്ന് ആരാധകർ, 'ജവാൻ' വൻ അപ്ഡേറ്റ്

നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

Shah Rukh Khan reveals release date of Jawan prevue nrn

ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രിവ്യു റിലീസ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

ജവാന്റെ പ്രിവ്യു ഷോ ജൂലൈ 10ന് 10.30ക്ക് നടക്കും എന്നാണ് ​പുതിയ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. 

കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

പഠാൻ ആണ് ഷാരൂഖിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപികയുടെ ബിക്കിനി വിവാദത്തിനിടെ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് പ്രദർശനം തുടർന്നിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി തിയറ്ററിൽ എത്തിയ ചിത്രം കൂടിയായിരുന്നു പഠാൻ. 

'ബിഗ് ബോസിനെ പുച്ഛത്തോടെ കണ്ട ആളാണ് ഞാന്‍, അങ്ങോട്ട് വിളിച്ചാണ് ഇപ്പോൾ കയറിയത്'; റിനോഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios