ഷാരൂഖാന്‍ ഡങ്കിക്ക് സമാനമായ തിരക്കഥ 'പ്രായമായെന്ന് പറഞ്ഞ്' തള്ളി: വെളിപ്പെടുത്തലുമായി സംവിധായിക.!
ഭാരതി സിംഗ്, ഹാർഷ് ലിംബാച്ചിയ എന്നിവരുമായി നടത്തിയ ചാറ്റ് ഷോയിലാണ് ഫറയുടെ വെളിപ്പെടുത്തല്‍. ഡങ്കിയുടെ പ്രമോ കണ്ട് ഞാന്‍ ഞെട്ടിപ്പോയി.
മുംബൈ: പഠാന്‍, ജവാൻ തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് ഡങ്കി.ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ആദ്യ ടീസർ തന്നെ ചിത്രത്തിന്‍റെ ഇതിവൃത്തം സംബന്ധിച്ച് വലിയ സൂചന നല്‍കിയിട്ടുണ്ട്. യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന കുറച്ച് യുവാക്കളെക്കുറിച്ചാണ് ചിത്രം പറയുന്നത്. എന്നാല്‍ ടീസര്‍ ഇറങ്ങിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായിക ഫറാ ഖാൻ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരൂഖിനോട് പറഞ്ഞ തിരക്കഥയ്ക്ക് സമാനമാണ് ഡങ്കി എന്നാണ് ഫറ പറയുന്നത്. എന്നാല്‍ തനിക്ക് അതിലെ കഥാപാത്രത്തെക്കാള്‍ പ്രായമുണ്ടെന്ന് പറഞ്ഞ് ഷാരൂഖ് ആ തിരക്കഥ തള്ളിയെന്നാണ് ഫറ പറയുന്നത്
ഭാരതി സിംഗ്, ഹാർഷ് ലിംബാച്ചിയ എന്നിവരുമായി നടത്തിയ ചാറ്റ് ഷോയിലാണ് ഫറയുടെ വെളിപ്പെടുത്തല്‍. ഡങ്കിയുടെ പ്രമോ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം ഈ കഥ ഹാപ്പി ന്യൂ ഇയര്‍ എന്ന മുന്‍പ് ഷാരൂഖിനെ വച്ച് ചെയ്ത ചിത്രത്തിന്‍റെ ആദ്യതിരക്കഥയുമായി വളരെ സാമ്യമുള്ളതാണ്, പക്ഷെ ആദ്യത്തെ ആ തിരക്കഥ ഷാരൂഖിന് ഇഷ്ടപ്പെട്ടില്ല. ലാസ് വേഗസില്‍ എത്താന്‍ ആഗ്രഹിക്കുന്ന നാല് യുവാക്കളായിരുന്നു ആ കഥയില്‍ ഫറ പറയുന്നു.
ഷാരൂഖിന് അന്ന് ആ തിരക്കഥ ഇഷ്ടമായില്ല. ഇനിക്ക് വളരെ വയസായി, ഇത്ര ചെറുപ്പക്കാരനായി അഭിനയിക്കാന്‍ സാധിക്കില്ല എന്നാണ് അന്ന് ഷാരൂഖ് മറുപടി പറഞ്ഞത്.അന്ന് എഴുതിയ ആ തിരക്കഥ ഡങ്കിയുമായി വളരെ സാമ്യമുള്ളതാണെന്നും ഫറ പറയുന്നു.
ഷാരൂഖിനെ നായകനാക്കി മേ ഹൂനാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായികയാണ് ഫറ ഖാന്‍. ഇവയെല്ലാം വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. കൊറിയോഗ്രാഫര്‍ കൂടിയാണ് ഫറഖാന്‍.
മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള കള്‍ട്ട് ചിത്രങ്ങള്‍ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിയാണ് ഡങ്കിയുടെയും സംവിധായകന്‍. കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡങ്കി എന്നാണ് കരുതപ്പെടുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗത്തില്‍ നിന്നാണ് രാജ്‍കുമാര്‍ ഹിറാനി സിനിമയുടെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്.
ഡോങ്കി ഫ്ലൈറ്റ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ഒരു അനധികൃത കുടിയേറ്റ രീതിയുണ്ട്. വിസ നിയമങ്ങള്‍ ശക്തമായ യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ അതിന് സാധിക്കാത്തവരില്‍ ഒരു വിഭാഗം പരീക്ഷിക്കുന്ന, വലിയ റിസ്ക് ഉള്ള മാര്‍ഗമാണ് ഡോങ്കി ഫ്ലൈറ്റ്. ഇതില്‍ നിന്നാണ് ഡങ്കി വന്നത്.
വാരണാസിയില്‍ ഗംഗാ ആരതിയിൽ പങ്കെടുത്ത് സണ്ണി ലിയോണ്‍