ബോളിവുഡില്‍ നിന്നും അപ്രതീക്ഷിത അതിഥിയായി ഷാരൂഖ്; മോദി 3.0ന് വന്‍ താര നിര
രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ നിന്നടക്കം വലിയ താരനിര ചടങ്ങിനായി എത്തിയിരുന്നു.
ദില്ലി: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ നിന്നടക്കം വലിയ താരനിര ചടങ്ങിനായി എത്തിയിരുന്നു. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ആദ്യമായാണ് ഒരു സത്യപ്രതിജ്ഞ ചടങ്ങില്‍ ഷാരൂഖ് എത്തുന്നത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ചടങ്ങിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. തമിഴില്‍ നിന്നും സൂപ്പര്‍താരം രജനികാന്ത് ചടങ്ങിന് എത്തിയിരുന്നു. രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്തും ഒപ്പമുണ്ടായിരുന്നു.
തന്‍റെ മാനേജര്‍ പൂജ ദലാനിക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. അനില്‍ കപൂര്‍, അനുപം ഖേര്‍, രവീണ ടണ്ടന്‍, വിക്രാന്ത് മാസി, രാജ് കുമാര്‍ ഹിരാനി എന്നിവരെല്ലാം സിനിമ രംഗത്ത് നിന്നും ചടങ്ങിന് എത്തിയിരുന്നു. സിനിമ രംഗത്ത് നിന്നും ഇതവണ മന്ത്രിസഭയിലേക്ക് എത്തുന്നത് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സുരേഷ് ഗോപിയാണ്.
കങ്കണ അടക്കം വലിയൊരു താരനിര തന്നെ ബിജെപിക്കായി ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. അരുൺ ഗോവിൽ, മനോജ് തിവാരി,ഹേമ മാലിനി, രവി കിഷൻ എന്നിവരെല്ലാം ബിജെപി എംപിമാരാണ്.
'പാച്ചുക്കാ, കുറച്ച് പിന്നോട്ട് ചിന്തിച്ച് നോക്കൂ, എനിക്കിത് ഉൾക്കൊള്ളാൻ ആകുന്നില്ല'
ആമിറിന്‍റെ മകൻ ജുനൈദിന്‍റെ ആദ്യ ചിത്രത്തിന്‍റെ റിലീസിനെതിരെ പ്രതിഷേധവുമായി ബജറംഗദള്‍