'മമ്മുക്കയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കിൽ', തീയറ്ററുകളിൽ 'വർക്കായി' രേഖാ ചിത്രം; ജോഫിനെ അഭിനന്ദിച്ച് ഷാഫി
4 വർഷത്തോളം അവൻ ഈ കഥ ഉള്ളിൽ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ...
ആസിഫ് അലിയെ നായകനാക്കിയും അനശ്വര രാജൻ നായികയാക്കിയും ജോഫിൻ ടി ചാക്കോ ഒരുക്കിയ 'രേഖാചിത്രം' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ചിത്രത്തെയും സംവിധായകനെയും അഭിനന്ദിച്ച് ഷാഫി പറമ്പിൽ എം പി രംഗത്ത്. കെ എസ് യു കാലത്തെ സഹപ്രവർത്തകൻ ജോഫിന്‍റെ സിനിമാ പ്രേമം അടക്കം വിവരിച്ചുകൊണ്ടാണ് ഷാഫി രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്ന് അവൻ എപ്പോഴും പറയമായിരുന്നു. 4 വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥ, രേഖാചിത്രമെന്ന സിനിമയായി പുറത്തിറങ്ങി. അവന്റെ ഭാഷയിൽ പറഞ്ഞാൽ 'വർക്കായി' എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം, അഭിമാനം എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്.
രേഖാചിത്രം എങ്ങനെയുണ്ട്?, ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍
ഷാഫിയുടെ കുറിപ്പ്
മുണ്ടൂരിലെ ചാക്കോ മാഷ്ടെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നു. അവനെ പരിചയപ്പെട്ട കെ എസ് യു കാലം മുതലെ അവന്റെ സ്വപ്നം ഒരു സിനിമാ സംവിധായകൻ ആവുക എന്നതായിരുന്നു. തുടക്കക്കാരന് ധൈര്യമായി ആദ്യാവസരം നൽകി മമ്മൂക്ക അവനെ ചേർത്ത് പിടിച്ചപ്പോൾ പിറന്ന പ്രീസ്റ്റിന് ശേഷം അവനോട് ചോദിക്കാൻ തുടങ്ങിയതാണ് അടുത്തത് എപ്പഴാണെന്ന്. ഇതിലും മമ്മുക്കയുടെ ഒരു വലിയ #Yes ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്നവൻ എപ്പോഴും പറയും. 4 വർഷത്തോളം അവൻ ഈ കഥ ഉള്ളിൽ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ 'വർക്കായി' എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം ,അഭിമാനം. ആസിഫലിക്കും അനശ്വരക്കും ടീമിനും അഭിനന്ദനങ്ങൾ. അന്നും ഇന്നും അവനെ പിന്തുണക്കുന്ന ആന്റോ ഏട്ടനും (ആന്‍റോ ജോസഫ്) രേഖാചിത്രം നിർമ്മിച്ച വേണു കുന്നപ്പള്ളിക്കും സ്നേഹാഭിവാദ്യങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം