ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്

കോടതി നിർദ്ദേശ പ്രകാരമാണ്  ബാലചന്ദ്രമേനോന്‍ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പരാതിക്കാരിയായ നടിയുടെ ആരോപണങ്ങൾ ബാലചന്ദ്ര മോനോൻ തള്ളി. 

sexual assault case police questioned balachandra menon

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്. കോടതി നിർദ്ദേശ പ്രകാരമാണ്  ബാലചന്ദ്രമേനോന്‍ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പരാതിക്കാരിയായ നടിയുടെ ആരോപണങ്ങൾ ബാലചന്ദ്ര മോനോൻ തള്ളി. 

തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 2007ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. 2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 

ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ  ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. ഈ കേസ് പിന്നീട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios