'ശേഷം മൈക്കിൽ ഫാത്തിമ' വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി.
കൊച്ചി: കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിലിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു.
ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിലും ഗോകുലം മൂവീസിന്റെ ശൃംഖല വരും നാളുകളിൽ വ്യാപിക്കുമെന്നും ഗോകുലം മൂവിസിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ഫാമിലി എന്റെർറ്റൈനെർ ശേഷം മൈക്കിൽ ഫാത്തിമ ഒക്ടോബർ ആദ്യ വാരത്തിൽ തിയേറ്ററുകളിലേക്കെത്തും.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.
പ്രാവിന് ആശംസകൾ അറിയിച്ച് മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ
'ലക്ഷ്മി ചോദിച്ചത് 60,000' കൊടുക്കാന്‍ പറ്റിയത്': ലക്ഷ്മിപ്രിയയ്ക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി