Sellamma : പി എസ് ജയ്ഹരിയുടെ സംഗീതത്തില്‍ കെ എസ് ഹരിശങ്കറിന്റെ ആലാപനം, 'സെല്ലമ്മ'യും ഹിറ്റാകുന്നു
ശിവൻ എസ് സംഗീത് ആണ് 'സെല്ലമ്മ'യുടെ (Sellamma) സംവിധാനം.
മലയാളികളുടെ മനസ്സിൽ കുളിർമഴയായ് പെയ്‍ത 'പവിഴ മഴ' ഗാനത്തിന്റെ പിന്നണി പ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു. 'സെല്ലമ' (Sellamma)എന്ന മ്യൂസിക് വിഡിയോയിലെ മനോഹര ഗാനവുമായാണ് ഗായകൻ കെ എസ് ഹരിശങ്കറും പി എസ് ജയ്‍ഹരിയും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. വിവേക് വിയും രാജ റാം വർമയും ചേർന്നാണ് മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. തമിഴിലാണ് ഗാനം.
ശിവൻ എസ് സംഗീത് ആണ് 'സെല്ലമ്മ'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശിവൻ എസ് സംഗീത് തന്നെയാണ് ഛായാഗ്രഹണവും. പി എസ് ജയ്‍ഹരിയാണ് വരികള്‍ എഴുതിയിരിക്കുന്നതും. ഇതിനോടകം തന്നെ നിരവധി പ്രേക്ഷകരുടെ മനസ് കീഴടക്കിയ സെല്ലയില്‍ മ കാർത്തി ശ്രീകുമാർ, സോഫിയ അഷ്‌റഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
സാദ്ദിഖ് ആണ് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ആഷിഷ് ഇള്ളിക്കലാണ് വീഡിയോയുടെ ചിത്രസംയോജനം. വിഎഫ്‍ക്സ്, സൌണ്ട് ഡിസൈൻ എന്നി നിര്‍വഹിച്ചിരിക്കുന്നത്. ചാരു ഹരിഹരനും വിനായക് ശശികുമാറുമാണ് ലിറിക്സ് സൂപ്പര്‍വൈസര്‍മാര്‍.
ലോക വനിതാ ദിനത്തില്‍ ബിജിബാലിന്റെ 'വുമണ്‍സ് ആന്തം'
ലോക വനിതാ ദിനം ആഘോഷിക്കുന്ന ഇന്ന് ഒരു ഗാനവുമായി സംവിധായകനും ബിജിബാലും എത്തിയിരുന്നു. ലിംഗപരമായ മുൻവിധികളില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്നത് വനിതാ ദിനത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിലും രാഷ്‌ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്‌ത്രീകളുടെ നേതൃത്വം പ്രോൽസാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്‌ത്രീകളെ ആദരിക്കുക തുടങ്ങിയവ വനിതാ ദിന ആചരണത്തിന്റെ ഭാഗമാണ്. മാർച്ച് എട്ട് അന്താരാഷ്‍ട്ര വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ മലയാളത്തിൽ ഈ ആശയങ്ങളെ സന്നിവേശിപ്പിച്ച് വനിതാ ദിന ഗാനം അവതരിപ്പിച്ചിക്കുകയായിരുന്നു ബിജിബാൽ. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വി എസ് ശ്യാം. പാടിയത് നിഷി.
ഗാനത്തിന്റെ വരികള്‍
മുന്നേറിയീ വഴി നീളെ നാം
കൈകോർക്കയായ് നാമൊരുമയായ്
കനൽ പാതയിൽ കരൾ കോർത്തു നാം
കനിവോടെയീ പൊരുൾ ചേർത്തു നാം
നാമുണരുമീ പുതുവെയിലിനാൽ
പ്രഭചൊരിയുമീ ലോകം, നിറയെ
നാം പകരുമീ സമഭാവനം
കടപുഴകുമീ കദനം, തനിയെ
പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ
വേർതിരിവുകൾ, വീൺവാക്കുകൾ
വെന്നീടുമീ പെൺബലം, അകലെ
നാമണയുമീ പെൺവഴികളിൽ
വിടരുവതോ ഒരു പുതുയുഗം,അരികെ
പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ
ഉയരുവാനായി പടയണി ചേർന്നു വരൂ
അഭിഷേക് കണ്ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ലിതിൻ പോള്‍ വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. സുമേഷ് സുബ്രഹ്‍മണ്യനാണ് വിഡിയോയുടെ കണ്‍സെപ്റ്റ്, ശ്യാം ശശിധരനാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
Read More : 'മുന്നേറി നാം', വനിതാദിന ഗാനവുമായി ബിജിബാല്‍<
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ബിജിബാല്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആദരിക്കപ്പെട്ടിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡായിരുന്നു ബിജിബാലിന് ലഭിച്ചത്. 'കളിയച്ഛൻ' എന്ന സിനിമയിലൂടെയാണ് ബിജിബാലിനെ തേടിയ ദേശീയ അംഗീകാരം എത്തിയത്. 'കളിയച്ഛൻ', 'ഒഴിമുറി' എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതത്തിന് ബിജിബാല്‍ സംസ്ഥാന തലത്തിലും അംഗീകരിക്കപ്പെട്ടു. 'ബാല്യകാലസഖി', 'ഞാൻ', 'പത്തേമാരി', 'ആമി' തുടങ്ങിയ സിനിമകളുടെ പശ്ചാത്തല സംഗീതത്തിനും ബിജിബാലിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.