ഇൻ ഹരിഹർ നഗറും സൂക്ഷ്മദർശിനിയും തമ്മിലെന്ത് ? ആ രഹസ്യം വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ

സുഷ്മദര്‍ശിനി വിജയകരമായി പ്രദര്‍ശനം തുടരുന്നു. 

script writers talk about behind the story of sookshmadarshini movie and in harihar nagar

ബേസിൽ - നസ്രിയ കോമ്പോയിൽ എത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ  
തിയറ്ററുകളിൽ മുന്നേറുകയാണ്. വേറിട്ട രീതിയിലുള്ളൊരു ത്രില്ലറാണെന്നാണ് ചിത്രത്തെ കുറിച്ച് ഏവരും പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൂക്ഷ്മദര്‍ശിനിയുടെ തിരക്കഥാകൃത്തുക്കളായ അതുല്‍ രാമചന്ദ്രനും ലിബിനും. 

"സൂക്ഷ്മദര്‍ശിനി ഡിസൈൻ ചെയ്യുന്ന സമയത്ത് ഒരു നൈബര്‍ഹുഡ് ബേസ് സിനിമ വേണമെന്ന് സംവിധായകൻ എംസിക്ക് ധാരണയുണ്ടായിരുന്നു. അതിനാൽ തന്നെ ലൊക്കേഷൻ വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബർഹുഡ് സിനിമകൾ ഏതൊക്കെയാണ് എന്നാണ് ഞങ്ങൾ ആദ്യം ചിന്തിച്ചത്. 'ഗാന്ധിനഗര്‍ സെക്കൻഡ് സ്ട്രീറ്റ്', 'ഇൻ ഹരിഹര്‍ നഗര്‍' ഇതൊക്കെയാണ് മനസ്സിലെത്തിയത്. 'ഇൻ ഹരിഹർ നഗറിൽ' പണിയില്ലാത്ത 4 ചെറുപ്പക്കാരുടെ വീടിന്‍റെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ മുന്നേറുന്നത്, അതിൽ യുവാക്കള്‍ക്ക് പകരം വീട്ടമ്മമാരാക്കി. അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതിൽ മാനുവലും ഫാമിലിയും ആക്കി", എന്ന് തിരക്കഥാകൃത്തുക്കൾ പറയുന്നു. 

"ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയാണ്. അതിൽ നിന്നാണ് സൂക്ഷ്മദര്‍ശിനി എന്ന ടൈറ്റിൽ ഉണ്ടായത്. പിന്നെ പ്രിയദര്‍ശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്ക്രിപ്റ്റ് ഒരുക്കിയത്. സിനിമയിൽ ജിയോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകള്‍ കണ്ടുപിടിച്ചത് തന്നെ വലിയ പ്രൊസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവിൽ പരസ്യം കൊടുത്തു. ഒടുവിൽ ഷൂട്ടിന് ആറുമാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത്'', എന്നും അതുലും ലിബിനും പറഞ്ഞു. 

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 

പുഷ്പ 2 റിലീസിനിടെ നടന്ന ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios