രജനിയ്‍ക്കൊപ്പം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍; റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് സത്യരാജ്

1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്

sathyaraj to act in coolie with rajinikanth to be directed by lokesh kanagaraj

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി എത്തുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണം വന്നിരുന്നില്ല. എന്നാല്‍ സത്യരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ആന്‍റണി നായകനാവുന്ന മഴൈ പിടിക്കാത്ത മനിതന്‍ എന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടിക്കിടെയാണ് സത്യരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. ഇരുവര്‍ക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഈ താരങ്ങള്‍ പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതേസമയം ലോകേഷ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണം ഏറെ വൈകാതെ ആരംഭിക്കും. ജൂണ്‍ ആദ്യ വാരം ചിത്രത്തിന്‍റെ താരനിര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രജനികാന്തിന്‍റെ സുഹൃത്തിന്‍റെ വേഷത്തിലാണ് സത്യരാജ് എത്തുന്നത് എന്നാണ് അറിയുന്നത്.

ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ ആണ് രജനികാന്തിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷറ വിജയന്‍, കിഷോര്‍, രോഹിണി, റാവു രമേശ്, ഷാജി ചെന്‍, രമേശ് തിലക്, രക്ഷന്‍, ജി എം സുന്ദര്‍ തുടങ്ങി വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം പകരുന്നത്. 

ALSO READ : 'ജോസി'ന് പഞ്ച് കൂട്ടിയ ക്രിസ്റ്റോ സേവ്യർ; 'ബേണൗട്ട് ദി എൻജിൻ' ട്രാക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios