Adivasi song : 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ..' , ആദിവാസിയുടെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു
ശരത്ത് അപ്പാനി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ (Adivasi song).
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി: ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറക്കി . മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 'വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ' എന്നു തുടങ്ങുന്ന പാട്ട് 'കറുപ്പു എന്നുമെ കറുപ്പു താ' എന്ന വരിയോടെയാണ് അവസാനിക്കുന്നത്. വിജീഷ് മണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Adivasi song).
ശരത് അപ്പാനി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. മധുവിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. . ആദ്യ പോസ്റ്റർ റിലീസ് ചെയ്‍തത് വാവസുരേഷ് ആണ്.
ഡോ. സോഹൻ റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏരീസിന്റെ ബാനറിലാണ് നിര്‍മാണം. ഗാനരചനയും സോഹൻ റോയിയാണ്. രതീഷ് വേഗ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ക്യാമറ : പി. മുരുകേശ്. എഡിറ്റിംഗ് : ബി. ലെനിൻ. സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ, സംഭാഷണം- ചന്ദ്രൻ മാരി, ഗായിക : ശ്രീലക്ഷ്‍മി വിഷ്‍ണു, ലൈൻ പ്രൊഡ്യൂസർ വിയാൻ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, ആർട്ട് കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും ബിസി ബേബി ജോൺ, ലോക്കേഷൻ മാനേജർ രാമൻ അട്ടപ്പാടി,
പിആർഒ എ എസ് ദിനേശ്, പരസ്യകല : ആൻറണി, കെ ജി അഭിലാഷ്, സ്റ്റിൽസ് : രാംദാസ് മാത്തുർ, പ്രൊഡക്ഷൻ ഹൗസ് : അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്.
മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി ശിവപ്രസാദ്.