നടൻ മാത്രമല്ല സാജൻ സൂര്യ, സീരിയല്‍ നായകൻമാരുടെ യഥാര്‍ഥ ജോലികള്‍

ശ്രീനിഷ് അരവിന്ദ്, സജിൻ തുടങ്ങിയ സീരിയല്‍ നടൻമാരുടെ യഥാര്‍ഥ ജോലികള്‍.

 

Santhwanam Sajin and other serial heros real jobs details out Sajan Surya Sooraj Sun Srinish Aravind hrk

മലയാളത്തിന്റെ പ്രിയപ്പെട്ട ഒട്ടേറെ സീരിയല്‍ താരങ്ങള്‍ മുമ്പ് വിവിധ ജോലികള്‍ ചെയ്‍തിരുന്നവരാണ് എന്ന് അറിയുന്നത് കൗതുകകരമായിരിക്കും. ഇപ്പോഴും യഥാര്‍ഥ ജോലിയില്‍ തുടരുന്ന താരങ്ങളുമുണ്ട്. പഠനത്തിനും പ്രാധാന്യം നല്‍കുന്നവരാണ് സീരിയല്‍ താരങ്ങളിലെ പുതു തലമുറ. ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യ മുതല്‍ കുടുംബവിളക്കില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഡോ. ഷാജു ശാം വരെ അക്കൂട്ടത്തിലുണ്ട്.

ബിസിനസ് പ്രമുഖനും നാല്‍പ്പത്തിയാറുകാരനുമായാണ് ഗീതാഗോവിന്ദം സീരിയലില്‍ നടൻ സാജൻ സൂര്യ എത്തുന്നത്. ഗോവിന്ദ് മാധവ് എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കുന്ന സാജൻ സൂര്യ യഥാര്‍ഥത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ രജിസ്ട്രേഷൻ വകുപ്പിലാണ് സീരിയല്‍ താരമായ സാജൻ സൂര്യയുടെ യഥാര്‍ഥ ജോലി. മറ്റൊരു ഹിറ്റ് മലയാളം ടെലിവിഷൻ സീരിയലായ കുടുംബവിളക്കില്‍ വേഷമിടുന്ന ഷാജു ശാം യഥാര്‍ഥ ജീവിതത്തില്‍ ഒരു ദന്ത ഡോക്ടറാണ്.

മലയാളികളുടെ പ്രിയപ്പെട്ട ഒരു സീരിയല്‍ താരമാണ് സജിൻ ടി പി. നിലവില്‍ മലയാളത്തിലെ ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ശിവനായിട്ടാണ് സജിൻ ടി പി പ്രേക്ഷകരുടെ പ്രിയം നേടിയത്. മുമ്പ് ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്നു താരം എന്നത് ചിലര്‍ക്കെങ്കിലും കൗതുകമുള്ള കാര്യമായിരിക്കും. നടൻ സജിൻ ടി പി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

പാടാത്ത പൈങ്കിളിയി എന്ന ഹിറ്റ് സീരിയലില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്ന സൂരജ് സണ്‍ യഥാര്‍ഥത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. മിസിസ് ഹിറ്റ‍്‍ലറില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ അരുണ്‍ രാഘവ് സിസ്റ്റം എഞ്ചിനീയറാണ്. പത്തരമാറ്റിലെ വിഷ്‍ണു വി നായര്‍ സീരിയലിനു മുന്നേ ജോലി നോക്കിയിരുന്നത് കേരളത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു. പേളി മാണിയുടെ ഭര്‍ത്താവും സീരിയല്‍ താരവുമായ ശ്രീനിഷ് അരവിന്ദ് വാസൻ ഐ കെയറിലും കൂടെവിടെയിലെ ബിബിൻ ജോസ് ന്യൂസിലാൻഡിലെ പ്രൈവറ്റ് കമ്പനിയിലും ജോലി നോക്കിയവരും കുടുംബവിളക്കിലെ നോബിൻ ജോണി ഒരു അഡ്വക്കറ്റുമാണ്.

Read More: അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios