അനുവിന്റെ ചിരി പകർത്തി സംഗീത ശിവൻ, ഏറ്റെടുത്ത് ആരാധകര്‍
സംഗീത ശിവൻ പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
ഫ്രാങ്കോ പാടി 2005ല്‍ പുറത്തിറങ്ങിയ 'ചെമ്പകമേ' എന്ന ആൽബത്തിലെ 'സുന്ദരിയേ വാ' എന്ന ഗാനത്തിന്റെ വീഡിയോയിലൂടെയാണ് സംഗീത ശിവൻ ആദ്യം ശ്രദ്ധ നേടിയത്. പോസ്റ്റ് വുമണായി വേഷമിട്ട സംഗീത ശിവൻ പ്രേക്ഷക പ്രീതി നേടി. ഗായികയായി തുടങ്ങി നിരവധി പ്രൊജക്റ്റുകൾക്ക് ഡബ്ബ് ചെയ്‍ത് പിന്നീട് സംഗീത ശിവൻ മിനിസ്‍ക്രീൻ അഭിനയത്തിലേക്ക് മാറുകയായിരുന്നു. സീരിയലുകളിലും നിരവധി ഷോകളിലും മുഖം കാണിച്ച സംഗീത, പ്രേക്ഷകർക്ക് പ്രിയങ്കരമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്‍തിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാറുള്ള സംഗീത ശിവൻ ഇപ്പോൾ പങ്കുവെക്കുന്നത് ഏറെയും 'സുസു' എന്ന തമാശ പരമ്പരയുടെ ലൊക്കേഷൻ വിശേഷങ്ങളാണ്. അനുക്കുട്ടിയുടെ ചിരിയാണ് സംഗീത പകർത്തിയിരിക്കുന്നത്. അനുക്കുട്ടിയുടെ ചിരിയാണോ കരച്ചിലാണോ ഇതെന്നാണ് താരത്തിന്റെ സംശയം.
കേൾക്കുന്ന പ്രേക്ഷകര്‍ക്കും അങ്ങനെയൊരു സംശയം തോന്നും വിധത്തിലാണ് അനുവിന്റെ ചിരി. ഒരു രക്ഷയും ഇല്ല, ഈ കുട്ടി കടിക്കുവോ ആവോ എന്നും സംഗീത ചോദിക്കുന്നുണ്ട്. ഇതിന്റെ സ്വിച്ച് എവിടെയെന്നാണ് ഒരു പ്രേക്ഷകന്റെ സംശയം. കോളിങ് ബെല്ല് ആണെന്ന് വിചാരിച്ചെന്ന് മറ്റൊരാളും പ്രതികരിക്കുന്നുണ്ട്.
സെന്റ് ആൻസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഗീതയുടെ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് എംജി സർവകലാശാലയിലെ മഹാരാജാസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടി. 'കളിപ്പാട്ടങ്ങൾ' എന്ന ടിവി ഷോയിലൂടെയും തുടർന്ന് 'ആനന്ദ'ത്തിലൂടെയുമാണ് സംഗീത ശിവൻ മിനിസ്‍ക്രീനിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്‍ത 'നീലക്കുയിലി'ലെ 'ശാരി' എന്ന കഥാപാത്രവും 'ശ്രീപാദ'ത്തിലെ 'അനില' എന്ന കഥാപാത്രവും അവതരപ്പിച്ച സംഗീത ശിവൻ 200 ലധികം ഡബ്ബിംഗുകളും ചെയ്‍തിട്ടുണ്ട്.
Read More: ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' വൈകും, പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു