വിവാഹ തീയതി കുറിച്ചു, കല്ല്യാണ കത്ത് അടിച്ചു; പക്ഷെ സല്‍മാന്‍ ഖാനുംനടിയും തമ്മില്‍ പിരിഞ്ഞു,വെളിപ്പെടുത്തല്‍!
സൽമാൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് സംഗീത ബിജ്‌ലാനി മനസ്സ് തുറന്നു. വിവാഹത്തിന് തീയതി നിശ്ചയിച്ചിരുന്നെന്നും ക്ഷണക്കത്ത് വരെ അടിച്ചിരുന്നെന്നും സംഗീത വെളിപ്പെടുത്തി.
കൊച്ചി: സംഗീത ബിജ്‌ലാനിയും സൽമാൻ ഖാനും ഒരു കാലത്ത് പ്രണയ ജോഡികളായിരുന്നു. ഒരു ടിവി പരസ്യത്തിന്‍റെ സെറ്റിൽ കണ്ടുമുട്ടിയതിന് ശേഷം ഏകദേശം ഒരു ദശാബ്ദത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു എന്നാണ് അന്ന് കേട്ട വാര്‍ത്തകള്‍. നീണ്ട ബന്ധത്തിന് ശേഷം ഇരുവരും വിവാഹത്തോളം എത്തിയിരുന്നു. വിവാഹത്തിന് തീയതി നിശ്ചയിച്ചു, ക്ഷണക്കത്ത് പോലും അടിച്ചു. എന്നാല്‍ അത് നടന്നില്ല.
ഇത്രയും കാലത്തിനിടെ സൽമാൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് സംഗീത ബിജ്‌ലാനി ഒരു വളരെ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഇപ്പോഴിതാ സംഗീത ചില കാര്യങ്ങള്‍ ഇതില്‍ സംസാരിക്കുകയാണ്. അടുത്തിടെ ഇന്ത്യന്‍ ഐഡല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സംഗീത ഈ കാര്യം വെളിപ്പെടുത്തിയത്.
തന്‍റെ മുന്‍ കാമുകന്‍ തന്നോട് ഇറക്കം കുറഞ്ഞ ഡ്രസുകള്‍ ധരിക്കരുതെന്ന് പറയുമായിരുന്നുവെന്നും, അത് ആദ്യം അനുസരിച്ചെങ്കിലും പിന്നീട് മാറ്റിയെന്നും സംഗീത പറഞ്ഞു. ആദ്യം കഴുത്ത് താഴ്ന്ന, ഇറക്കം കുറഞ്ഞ ഡ്രസ് ഇടരുതെന്ന് പറഞ്ഞു. ആ എക്സിന്‍റെ പേര് ഞാന്‍ പറയുന്നില്ല. ആദ്യം ഞാന്‍ അനുസരിച്ചു എന്നാല്‍ പിന്നീട് അത് കാര്യമാക്കിയില്ല. ഇന്ന് ഇടുന്ന പോലെ ഡ്രസ് ഇടാന്‍ തുടങ്ങി. ഞാന്‍ ആരാണെന്ന് മനസിലാക്കുകയായിരുന്നു ഇതിലൂടെ എന്ന് സംഗീത പറഞ്ഞു.
അതേ സമയം ഇന്ത്യന്‍ ഐഡല്‍ മത്സരാർത്ഥികളിൽ ഒരാളായ മാനസി ഘോഷ് സംഗീതയോട് മറ്റൊരു ചോദ്യം ചോദിച്ചു. “സൽമാന്‍ ഖാനും നിങ്ങളും നിങ്ങളും തമ്മിലുള്ള വിവാഹക്ഷണക്കത്ത് വരെ അച്ചടിച്ചതായി ഞങ്ങൾ കേട്ടു. അത് സത്യമാണോ?" സംഗീത മറുപടി പറഞ്ഞു, “അതെ, സത്യമാണ്. എന്നോട് കൂടുതൽ ചോദിക്കരുത്." ഒപ്പം തമാശയായി, ബിജിലി (കറന്‍റ്) അടിപ്പിക്കാന്‍ നോക്കരുത്, എന്‍റെ പേര് തന്നെ ബിജിലാനിയെന്നാണ് എന്നും സംഗീത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അത് അങ്ങനെ വിട്ടുകൊടുക്കാന്‍ ഷോയിലെ ജഡ്ജായ വിശാൽ ദദ്‌ലാനി തയ്യാറല്ലായിരുന്നു. സംഗീതയോട് “എന്താണ് ആ കഥ?” എന്ന് ചോദിച്ചു. എന്നാല്‍ നമ്മുക്ക് അത് ഭാവനയില്‍ സംസാരിക്കാം എന്നാണ് സംഗീത പറഞ്ഞത്. വിശാൽ ദദ്‌ലാനിയുടെയും, സംഗീതയുടെയും അപ്പാര്‍ട്ട്മെന്‍റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് ഭാവന. എന്തായാലും സംഗീത സല്‍മാന്‍ ബന്ധത്തില്‍ ആദ്യമായാണ് സംഗീത വിവാഹത്തോളം എത്തിയ കാര്യം തുറന്നുപറയുന്നത്.
മുമ്പ്, കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ സൽമാൻ ഖാൻ സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് വിവാഹത്തോളം എത്തിയ ശേഷമാണ് ഈ ബന്ധം ഉപേക്ഷിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ കത്ത് അടിച്ചത് അടക്കം കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.
'സ്നേഹത്തിന്‍റെ ഭാഷ മാറ്റണം': ഫാന്‍സിന് സുപ്രധാന സന്ദേശവുമായി 'റോക്കി ഭായി' യാഷ് !
സൊനാക്ഷിയുടെയും ഭര്‍ത്താവിന്‍റെയും ബെഡ്ഡിന് അരികെ സിംഹം; വീഡിയോ വൈറല്‍