സാന്ദ്ര തോമസ് നിർമ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി'; ടൈറ്റിൽ പോസ്റ്റർ
നേരത്തെ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പങ്കാളിയായിരുന്നു സാന്ദ്ര തോമസ്. അതില്‍ നിന്നും പിന്മാറിയശേഷം 2020 ലാണ് സാന്ദ്ര സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്.
നടി സാന്ദ്ര തോമസിന്‍റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന 'നല്ല നിലാവുള്ള രാത്രി' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരേഷ് ഗോപി നായകനായ പാപ്പന്‍റെ ഛായാഗ്രഹണം അജയ് ആയിരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, പി ആർ ഒ പ്രതീഷ് ശേഖർ.
നേരത്തെ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പങ്കാളിയായിരുന്നു സാന്ദ്ര തോമസ്. അതില്‍ നിന്നും പിന്മാറിയശേഷം 2020 ലാണ് സാന്ദ്ര സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാവും പുതിയ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് സാന്ദ്ര തോമസ് അന്ന് അറിയിച്ചിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷന്‍സിന്റെ ആദ്യ ചിത്രവും ഒരു നവാഗത സംവിധായകന്റേതാണ്.
കടലിനടിയിലെ വിസ്മയ ലോകവുമായി ജയിംസ് കാമറൂണ്‍, 'അവതാർ 2' ട്രെയിലർ എത്തി