ഒരു കോടി പോലും നേടിയില്ല, സംവിധായകന്‍ പിന്നീട് ഒരു പടവും ചെയ്തുമില്ല: സല്‍മാന്‍റെ ഏറ്റവും വലിയ ഫ്ലോപ്പ്.!

ഇത്തരത്തില്‍ സല്‍മാന്‍ ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ  പരാജയം എന്ന് പറയാവുന്ന ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

Salman Khan biggest box office flop earned only Rs 90 lakh director quit cinema Marigold 2007 vvk

മുംബൈ: ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരമാണ് സല്‍മാന്‍ ഖാന്‍. ഏറ്റവും അവസാനം അഭിനയിച്ച ടൈഗര്‍ 3 അടക്കം വലിയ ബ്ലോക്ബസ്റ്ററുകള്‍ ബോക്സോഫീസില്‍ തീര്‍ത്ത താരമാണ് സല്‍മാന്‍. മുപ്പത് വര്‍ഷത്തോളമായി ബോളിവുഡിന്‍റെ ഭായി ആയി വാഴുന്നുണ്ട് സല്‍മാന്‍. എന്നാല്‍ തിരിച്ചടികള്‍ ലഭിക്കാത്ത ഒരു കരിയര്‍ അല്ല സല്‍മാന്‍ ഖാന്‍റെത്. പലപ്പോഴും ബോക്സോഫീസ് പരാജയങ്ങളും സല്ലുവിനെ തേടി എത്തിയിട്ടുണ്ട്. 

ഇത്തരത്തില്‍ സല്‍മാന്‍ ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ  പരാജയം എന്ന് പറയാവുന്ന ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 2007-അമേരിക്കൻ സംവിധായകൻ വില്ലാർഡ് കരോൾ ഇന്ത്യ സന്ദര്‍ശിച്ചു. അപ്പോഴാണ് അദ്ദേഹം ആദ്യമായി ഒരു ബോളിവുഡ് ചിത്രം കാണുന്നത്. അതോടെ അദ്ദേഹത്തിന് ബോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടമായി പിന്നീട് തുടര്‍ച്ചയായി 150 ഓളം ബോളിവുഡ് ചിത്രങ്ങള്‍ അദ്ദേഹം കണ്ടുതീര്‍ത്തു. പിന്നാലെ ആഗ്രഹവും വന്നു ഒരു ബോളിവുഡ് ഹോളിവുഡ് 'ക്രോസ്ഓവർ ചിത്രം എടുക്കണം.

നായികയായി അദ്ദേഹം നിശ്ചയിച്ചത് റെസിഡന്റ് ഈവിൾ ആൻഡ് ഫൈനൽ ഡെസ്റ്റിനേഷൻ തുടങ്ങിയ ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച അലി ലാർട്ടറെയാണ്. ഇന്ത്യയില്‍ എത്തുന്ന ഹോളിവുഡ് നടി ഇന്ത്യന്‍ യുവാവുമായി പ്രണയത്തിലാകുന്നതാണ് കഥ. പിന്നീട് ചിത്രത്തില്‍ നായകനായി സല്‍മാന്‍ എത്തി. അന്നത്തെ കണക്കില്‍ 19 കോടി ബജറ്റിലാണ് പടം തീര്‍ത്തത്. അന്നത്തെക്കാലത്ത് അതൊരു ബിഗ് ബജറ്റ് ചിത്രമാണ്. റിലയന്‍സ് എന്‍റര്‍ടെയ്മെന്‍റും യുഎസ് കമ്പനിയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. 

എന്നാല്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു ചിത്രം.  90 ലക്ഷം രൂപ മാത്രമാണ് ഇന്ത്യയിൽ നേടിയത്.  ലോകമെമ്പാടും 2.29 കോടി ചിത്രം നേടി. അതായത് മൊത്തം ബജറ്റിന്‍റെ 30 ശതമാനം പോലും ചിത്രം നേടിയില്ല. അലി ലാർട്ടറിന്‍റെ സാന്നിധ്യം ആഗോള ബോക്സോഫീസിലും തുണച്ചില്ല. രസകരമായ കാര്യം അലി ലാർട്ടര്‍ പിന്നീട് ബോളിവുഡില്‍ അഭിനയിച്ചിട്ടില്ല. സംവിധായകന്‍  വില്ലാർഡ് കരോൾ പിന്നീട് ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടില്ല.

മന്‍സൂര്‍ അലിഖാന്‍റെ തൃഷയ്ക്കെതിരായ വിവാദ പരാമർശം: കേസില്‍ ട്വിസ്റ്റായി തൃഷയുടെ തീരുമാനം

'കലോത്സവത്തില്‍ നവ്യ നായര്‍ ഒന്നാം സ്ഥാനം ഞാന്‍ പതിനാല്: ഇത് കള്ളക്കളിയാണെന്ന് നവ്യയോട് തന്നെ പറഞ്ഞു'

Latest Videos
Follow Us:
Download App:
  • android
  • ios