സലിംകുമാറും ജോണി ആന്റണിയും ഒന്നിക്കുന്ന 'കിര്‍ക്കൻ', നിഗൂഢത നിറച്ച് പോസ്റ്റര്‍ പുറത്ത്

'കിര്‍ക്കൻ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Salimkumar starrer film Kirkkan poster out

സലിംകുമാർ, ജോണി ആന്റണി, മഖ്‌ബൂൽ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കിര്‍ക്കൻ. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ  പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. പ്രൊജക്ട് ഡിസൈനർ ഉല്ലാസ് ചെമ്പൻ. ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അമൽ വ്യാസ്. പ്രൊഡക്ഷൻ കൺട്രോളർ ഡി മുരളി, ഫിനാൻസ് കൺട്രോളർ ഡില്ലി ഗോപൻ, മേക്കപ്പ് സുനിൽ നാട്ടക്കൽ, കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ രമേഷ് റാം, സംഘട്ടനം മാഫിയ ശശി, കളറിസ്റ്റ് ഷിനോയ് പി ദാസ്, റെക്കോർഡിങ് ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ ജെസ്വിൻ ഫിലിക്സ്, സൗണ്ട് മിക്സിങ് ഡാൻ ജോസ്, വിഎഫ്എക്സ് ഐവിഎഫ്എക്സ്, കൊച്ചിൻ, ഡിസൈൻ കൃഷ്‍ണ പ്രസാദ് പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റിൽസ് ജയപ്രകാശ് അത്തലൂർ എന്നിവരാണ് മറ്റ്  പ്രവർത്തകർ.

Latest Videos
Follow Us:
Download App:
  • android
  • ios