സലാം ബുഖാരി ഇനി സ്വതന്ത്ര സംവിധായകന്‍; 'ഉടുമ്പന്‍ചോല വിഷന്‍' ടൈറ്റിൽ ഫസ്റ്റ് ലുക്ക്‌ പുറത്ത്

 ഒരു കംപ്ലീറ്റ്‌ മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും  ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. 

Salam Bukhari becomes an independent director; udubanchola vission title first look out vvk

കൊച്ചി: അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'ഉടുമ്പന്‍ചോല വിഷന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ്‌ മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും  ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ സിദ്ദിഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് ​​നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു ജോസ്, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശങ്കർ ഇന്ദുചൂഡൻ, ഗബ്രി ജോസ്, ആർ ജെ മുരുകൻ, അർജുൻ ഗണേഷ്, അധീഷ് ദാമോദരൻ, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഛായാഗ്രഹണം - വിഷ്ണു തണ്ടാശ്ശേരി, സംഗീതം - ഗോപി സുന്ദർ, എഡിറ്റർ - വിവേക് ​​ഹർഷൻ, രചന - അലൻ റോഡ്നി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ഷിഹാബുദ്ധീൻ പരാ പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, സംഘട്ടനം - കലൈ കിങ്ങ്സൺ, തവസി രാജ്, മാഫിയ ശശി, നൃത്തസംവിധാനം - ഷോബി പോൾരാജ്, ഗാനരചന - വിനായക് ശശികുമാർ, ഫൈനൽ മിക്സ് - എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിക്കി, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസേഴ്സ് - സിറാസ് എം പി, സിയാക്ക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അഖിൽ മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർ - കണ്ണൻ ടി ജി, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫി - ആദര്‍ശ് കെ രാജ്, പബ്ലിസിറ്റി ഡിസൈൻ - സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പിആര്‍ഒ - ആതിര ദിൽജിത്ത്, എ എസ് ദിനേശ്

'ആ ചിത്രം നീ ചെയ്യരുത്, നിന്‍റ കരിയര്‍ തീരും' ,ഉപദേശം കിട്ടി; പക്ഷെ സംഭവിച്ചത് വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം: ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios