സന്ധ്യ 70 എംഎമ്മില്‍ 7 മണി ഷോ; 'സലാര്‍' ആദ്യ ടിക്കറ്റ് ആ സൂപ്പര്‍ സംവിധായകന് നല്‍കി പൃഥ്വിയും പ്രഭാസും

യുഎസ് പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു

salaar first ticket bought by ss rajamouli from prabhas and prithviraj sukumaran december 22 release nsn

കെജിഎഫ് സംവിധായകന്‍റെ പ്രഭാസ് ചിത്രം. സലാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം അതാണ്. കെജിഎഫിലൂടെ കന്നഡ സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത സംവിധായകന്‍ ബാഹുബലി താരത്തെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. പ്രഭാസ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ് എന്നതാണ് അത്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ യുഎസ് പ്രീമിയറിലെ ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ബുക്കിംഗ് ഇപ്പോഴാണ് ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് പ്രഭാസും പൃഥ്വിരാജും പ്രശാന്ത് നീലും ചേര്‍ന്ന് ഒരു സൂപ്പര്‍ സംവിധായകനാണ് നല്‍കിയിരിക്കുന്നത്. മറ്റാരുമല്ല, എസ് എസ് രാജമൌലിയാണ് അത്. ഹൈദരാബാദ് സമിസ്തന്‍പൂരിനടുത്ത് ചിക്കഡ്പള്ളിയിലുള്ള സന്ധ്യ 70 എംഎമ്മില്‍ രാവിലെ 7 മണിക്കുള്ള ഷോ ആണ് രാജമൌലി കാണുക.

 

അതേസമയം ചിത്രത്തിന് കേരളത്തിലും മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ വൈകിട്ട് 6.45 നാണ് കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ 8600 ല്‍ ഏറെ ടിക്കറ്റുകള്‍ വിറ്റ് 12 ലക്ഷത്തിലേറെ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിലെ വലിയൊരു അവസരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിയുടെ സാന്നിധ്യം ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനില്‍ ഗുണകരമാവും. ബാഹുബലിക്ക് ശേഷം കാര്യമായ വിജയമൊന്നുമില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഈ ചിത്രം നിര്‍ണ്ണായകമാണ്. 

ALSO READ : കേരളത്തില്‍ വിജയ്‍യെ മറികടക്കുമോ പൃഥ്വിയും പ്രഭാസും? 'സലാര്‍' അഡ്വാന്‍സ് ബുക്കിം​ഗ് ആദ്യ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios