സലാറിന്‍റെ റിലീസ് പ്രത്യേക ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാര്‍; അനുവദിച്ചത് പ്രത്യേക ആവശ്യം.!

അതേ സമയം തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ സലാറിന്‍റെ മുന്‍കൂര്‍ ബുക്കിംഗ് അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് സലാർ സമീപികാല ടോളിവുഡ് ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർക്കാൻ ഒരുങ്ങുന്നുവെന്നാണ്.

Salaar creates box office storm in Hyderabad ticket price gone high  Telangana govt special order vvk

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന ക്ലാഷാണ്  ഷാരൂഖിന്‍റെ ഡങ്കിയും, പ്രഭാസിന്‍റെ സലാറും. വ്യാഴാഴ്ച ഡങ്കി റിലീസായതിന് പിന്നാലെ  22 തീയതി വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കുകയാണ് സലാര്‍. സലാറിന് വേണ്ടി ഏറ്റവും കാത്തിരിക്കുന്നത് തെലുങ്ക് പ്രേക്ഷകരാണ്. ബാഹുബലിക്ക് ശേഷം ഒരു ബോക്ബസ്റ്റര്‍ ഇല്ലെന്ന ക്ഷീണം കെജിഎഫ് സംവിധായകനൊപ്പം ചേര്‍ന്ന് പ്രഭാസ് പരിഹരിക്കും എന്നാണ് പ്രഭാസ് ആരാധകര്‍ കരുതുന്നത്. 

അതേ സമയം തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ സലാറിന്‍റെ മുന്‍കൂര്‍ ബുക്കിംഗ് അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് സലാർ സമീപികാല ടോളിവുഡ് ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർക്കാൻ ഒരുങ്ങുന്നുവെന്നാണ്. സലാറിന്റെ പ്രീ-ബുക്കിംഗ് റിലീസിന് രണ്ട് ദിവസം മുന്‍പ് തന്നെ നിസാം മേഖലയിൽ ഓൺലൈനിലും ഓഫ്‌ലൈനിലും ആരംഭിച്ചിരുന്നു. അതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മിക്കവാറും എല്ലാ തിയറ്ററുകളും ഹൗസ്ഫുൾ ഷോകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഷോകളുടെ ടിക്കറ്റുകൾ  ഉറപ്പാക്കാന്‍ ആരാധകരുടെ വൻ തിരക്ക് കാരണം ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ജനപ്രിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ തകരാറിലാകുന്നു സ്ഥിതിവരെയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

തെലങ്കാന സർക്കാർ സലാറിന്‍റെ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍‌ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പുലർച്ചെ 1 മണിക്ക് തന്നെ ഷോകൾ തെലങ്കാനയില്‍ ആരംഭിക്കും. കൂടാതെ ഇത്തരം ഷോയ്ക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം 'സലാർ' സിനിമയ്‌ക്കായി തെലങ്കാന സംസ്ഥാനത്ത് 22.12.2023 ന് പുലർച്ചെ ആറാമത്തെ ഷോ അനുവദിക്കാനും 65 രൂപ നിരക്കിൽ വർദ്ധനവ് വരുത്താനും സർക്കാർ ഇതിനാൽ അനുമതി നൽകുന്നു എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിംഗിൾ സ്ക്രീനുകൾക്കും മൾട്ടിപ്ലക്സുകൾക്കും യഥാക്രമം 100 രൂപയും വര്‍‌ദ്ധിപ്പിക്കാം എന്ന് ഉത്തരവ് പറയുന്നു.

ബുക്ക് മൈ ഷോ പ്രകാരം ഹൈദരാബാദിലെ മിക്ക തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 400 മുതൽ 500 രൂപ വരെയാണ് സലാറിന്‍റെ ആദ്യദിന ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തെ തെലുങ്ക് അഡ്വാൻസ് ബുക്കിംഗിലൂടെ സലാർ ഇതിനകം മൂന്ന് കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവം ഹൈ പൊസറ്റീവ്, ലാലേട്ടന്റെ തിരിച്ചുവരവ്; ആറു മണിക്ക് ശേഷം ബോക്സോഫീസ് കത്തിച്ച് 'നേര്'.!

അടല്‍ ബിഹാരി വാജ്പേയിയായി പങ്കജ് ത്രിപാഠി: അടല്‍‌ ട്രെയിലര്‍ ഇറങ്ങി, ചരിത്ര നിമിഷങ്ങള്‍.!
 

Latest Videos
Follow Us:
Download App:
  • android
  • ios